വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-05-2011
ദൃശ്യരൂപം
ഫിസലിസ് മിനിമ എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊടിഞെട്ട. ആംഗലേയത്തിൽ ലിറ്റിൽ ഗോസ്‌ബെറി എന്നറിയപ്പെടുന്ന ഇവ നാട്ടിൻപുറങ്ങളിൽ സാധാരണമായി കാണപ്പെടുന്നു. വേനൽകാലത്ത് പൂർണ്ണമായും നശിച്ചു പോകുന്ന ചെടികളുടെ വിത്തുകളിൽ നിന്നും, മഴ തുടങ്ങുന്നതോടെ പുതിയ ചെടികൾ മുളയ്ക്കുന്നു. ഇവയുടെ ഏകദേശം അഞ്ചു മി.മീ വരെ വ്യാസം വരുന്ന പൂക്കൾക്ക് വെളുത്ത നിറമാണ്.
ഛായാഗ്രഹണം:അജയ് കുയിലൂർ