വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-09-2020
ദൃശ്യരൂപം
ഭാരതീയരീതികളിലെ പഞ്ചാംഗത്തിലെ അഞ്ച് അംഗങ്ങളിൽ ഒരു ഭാഗമാണ് തിഥി. ചന്ദ്രനും സൂര്യനും കോണീയ അകലം പന്ത്രണ്ടു ഡിഗ്രി വ്യത്യാസം വരാൻ വേണ്ടി വരുന്ന സമയമാണ് ഒരു തിഥി. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം വെക്കുമ്പോൾ സൂര്യപ്രകാശം ചന്ദ്രമണ്ഡലത്തിൽ തട്ടി പ്രതിഫലിക്കുന്നത്തിന്റെ അളവിൽ വ്യത്യാസം വരുന്നു, ഈ വൃദ്ധിക്ഷയമനുസരിച്ചാണ് തിഥി കണക്കാക്കുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനത്തിനനുസരിച്ചു തിഥിയുടെ കാലയളവ് വ്യത്യസ്തമാണ്, സാധാരണ ഗതിയിൽ ഇത് പത്തൊൻപതു മുതൽ ഇരുപത്തിയാറു മണിക്കൂർ വരെയാണ്.
സ്രഷ്ടാവ്: എൻ. സാനു