വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-05-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുയിൽ

കുക്കൂ കുടുംബത്തിൽ ഉൾപ്പെടുന്ന പക്ഷികളുടെ ഒരു ജനുസാണ് കുയിൽ. ഏഷ്യയിലും ഓസ്ട്രേലിയയിലും പസഫിക് സമുദ്ര പ്രദേശങ്ങളിലും കണ്ടുവരുന്നു. മറ്റ് പക്ഷികളുടെ കൂടുകളിലാണ് ഇവ മുട്ടയിടാറ്. കുയിൽ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ്‌ നാട്ടുകുയിൽ. ഇവയുടെ പൂവൻ പക്ഷിയെ കരിങ്കുയിൽ എന്നും പിടയെ പുള്ളിക്കുയിൽ എന്നും വിളിക്കുന്നു. ഇവയുടെ ആൺ, പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. ആൺകുയിലിന്റെ ശരീരമപ്പാടെ നീല വർണ്ണം കലർന്ന കറുപ്പാണ്. തവിട്ടു കലർന്ന ചാരനിറമാണ് പെൺകുയിലിന്. ശരീരമാസകലം വെള്ളപ്പുള്ളികളും ഉണ്ടാവും.

കരിങ്കുയിലാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Challiyan

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>