വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-09-2019
ദൃശ്യരൂപം
കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് മൺറോ തുരുത്ത്. കൊല്ലം താലൂക്കിൽ ചിറ്റുമല ബ്ലോക്കുപഞ്ചായത്തു പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണിത്, കൊല്ലം പട്ടണത്തിൽ നിന്നും റോഡുവഴി ഏകദേശം 25 കിലോമീറ്റർ ദൂരമുണ്ട്. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷി, മത്സ്യബന്ധനം, കയറുപിരി, വിനോദസഞ്ചാരം എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴിലുകൾ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെ ചർച്ച് സൊസൈറ്റിക്ക് മതപ്രചാരണത്തിനും വിദ്യാഭ്യാസ പ്രചരണത്തിനുമായി വിട്ടുകൊടുത്തിരുന്ന ഈ പ്രദേശം പിന്നീട് റാണി സേതുലക്ഷ്മീഭായി സർക്കാരിലേക്ക് ഏറ്റെടുക്കുകയായിരുന്നു.
ഛായാഗ്രഹണം: എൻ. സാനു