വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/2-10-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കയിലെ മെരിലാൻഡ് സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയാണ്‌ അനാപൊളിസ്. മെരിലാൻ‍ഡിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഇവിടം അമേരിക്കൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രങ്ങളിലൊന്നുമാണ്‌. മെരിലാൻഡിലെ ആൻ അരുൻ‌ഡെൽ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന അനാപൊളിസിലാണ്‌ അമേരിക്കയിൽ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ സ്റ്റേറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പാണിയില്ലാതെ നിർമ്മിച്ചിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള താഴികക്കുടം ഈ സ്റ്റേറ്റ് ഹൗസിന്റേതാണ്‌. ജോർജ് വാഷിംഗ്‌ടൺ സ്വന്തം സ്ഥാനമൊഴിഞ്ഞത് ഇവിടെ വെച്ചായിരുന്നു.


ഛായാഗ്രാഹകൻ: ജ്യോതിസ്

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>