വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-12-2008
ശുദ്ധജലത്തില്‍ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാവുന്ന ഒരു ചെടിയാണ് ആമ്പല്‍. ഇംഗ്ലീഷ്: വാട്ടര്‍ ലില്ലി (Water lily) ശാസ്ത്രീയനാമം: നിംഫേയ ആല്‍ബ. കേരളത്തില്‍ സംഘകാലകൃതികളിലെ നെയ്തല്‍ തിണകളിലെ പുഷ്പം എന്ന നിലയില്‍ തന്നെ പ്രാചീനകാലം മുതല്‍ക്കേ ആമ്പല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. താമരയോട് സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടന്‍ ഇനങ്ങള്‍ വെള്ളയും ചുവപ്പും നിറത്തിലാണ്. ഇവ രാത്രിയില്‍ പൂക്കുകയും പകല്‍ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങള്‍ ചുവപ്പ്, മെറൂണ്‍, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളില്‍ കാണപ്പെടുന്നു. ഇവ പകലാണ് വിരിയുന്നത് എന്നതിനാല്‍ കൂടുതലായും ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പല്‍ ഇനങ്ങള്‍ ലഭ്യമാണ്.
ഛായാഗ്രഹണം: രമേഷ് എന്‍.ജി.