വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-11-2010
ദൃശ്യരൂപം
പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപമായി ജൈനിമേട് എന്ന സ്ഥലത്തു് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു ജൈന ക്ഷേത്രമാണു് ജൈനിമേട് ജൈനക്ഷേത്രം. ക്ഷേത്രത്തിലെ കരിങ്കൽ മതിലുകളിൽ അലങ്കാരങ്ങളോ കൊത്തുപണികളോ ഇല്ല.
കേരളത്തിൽ അധികം പ്രചാരമില്ലാത്ത ജൈനമതം ഇന്നും നിലനിൽക്കുന്ന വളരെ ചുരുക്ക ചില സ്ഥലങ്ങളിൽ ഒന്നാണ് ജൈനിമേട്. ഇവിടെ ഒരു ജൈന ഭവനത്തിൽ താമസിച്ചാണ് കുമാരനാശാൻ വീണപൂവ് എഴുതിയത്.
ഛായാഗ്രഹണം: ഷിജു അലക്സ്