വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-10-2007
ദൃശ്യരൂപം
കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധന കേന്ദ്രമാണ് പാമ്പു മേയ്ക്കാട്ടുമന. തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേയ്ക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ പാമ്പു മേയ്ക്കാട് ഒരു കാലത്ത് മേയ്ക്കാട് മാത്രമായിരുന്നു. മേയ്ക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ് പാമ്പു മേയ്ക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല.
പാമ്പുമേക്കാട്ടുമനയുടെ പ്രവേശനകവാടമാണ് ചിത്രത്തിൽ കാണുന്നത്.
ഛായാഗ്രാഹക: അരുണ