വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-08-2010
ദൃശ്യരൂപം
ചങ്ങനാശ്ശേരി നഗരത്തിലെ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാക്ഷേത്രം. മുൻപ് ഇതൊരു ദ്രാവിഡീയക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റിയത്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ വാഴപ്പള്ളി ക്ഷേത്രത്തിലെ മൂർത്തി തിരുവാഴപ്പള്ളിലപ്പൻ എന്നപേരിലാണ് അറിയപ്പെടുന്നത്.
കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമായ വാഴപ്പള്ളി ശാസനം ഈ ക്ഷേത്രത്തിൽ നിന്നാണ് ലഭിച്ചത്.
ഛായാഗ്രഹണം: രാജേഷ് ഉണുപ്പള്ളി