വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-05-2014
ദൃശ്യരൂപം
ഇന്ത്യയിൽ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28-ാമത്തെ പൈതൃകസ്മാരകമാണ് ജയ്‌പൂരിലെ ജന്തർ മന്തർ. ജയ്‌പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്. ഇവിടുത്തെ രാം യന്ത്രമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം : അർജ്ജുൻ