വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-07-2021
ദൃശ്യരൂപം
വയനാട് ജില്ലയിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. ഒരു കിലോമീറ്ററോളം നീളത്തിൽ മണ്ണു കൊണ്ടാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് ജലം എത്തിക്കുകയും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുകയുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം.
ഛായാഗ്രഹണം: ചള്ളിയാൻ