വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-04-2009
ദൃശ്യരൂപം
ഗോതമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് പൊറോട്ട. പറാട്ട, പറാത്ത, പറാഠ എന്നും പറയും. ഇന്ത്യയിലാണ് ഇതിന്റെ ജന്മം. മൈദ മുട്ട ചേർത്ത് അടിച്ച് മൊരിയാൻ അൽപ്പം പഞ്ചസാര ചേർത്ത് സോഡാകാരം അല്പം മിട്ട് കുഴച്ച് പന്തു പോലെ ഉരുട്ടി വീശി രണ്ടാക്കി കീറി ചുരുട്ടി പരത്തി കല്ലില്ലിട്ട് ചുട്ടെടുക്കുന്നു, ഇങ്ങനെയാണ് പൊറോട്ടാ ഉണ്ടാക്കുന്നത്. പൊറോട്ട ഉണ്ടാക്കുവാൻ വേണ്ടി മൈദ കുഴച്ച് ഉരുട്ടിവെച്ചിരിക്കുന്നതാണ് ചിത്രത്തിൽ.