വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-03-2020
ദൃശ്യരൂപം
പശ്ചിമഘട്ടത്തിലെ ചുരുക്കം സ്ഥലങ്ങളിൽ മാത്രം വിരളമായി കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് മലബാർ മിന്നൻ. സമുദ്രനിരപ്പിൽനിന്ന് മുന്നൂറ് മുതൽ തൊള്ളായിരം മീറ്റർ വരെയുള്ള മഴക്കാടുകളാണ് ഇവയുടെ ആവാസവ്യവസ്ഥ. ചിറകിന്റെ അടിവശത്ത് ചുവപ്പ് കലർന്ന തവിട്ടുനിറമാണ്, കടും തവിട്ടുനിറത്തിലുള്ള ഒരു പട്ടയും കാണാം. ചിറകിന് പുറത്ത് ആൺശലഭത്തിന് നീലനിറവും പെൺശലഭത്തിന് തവിട്ടുനിറവുമാണ്.
ഛായാഗ്രഹണം: വിനയരാജ്