വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-02-2011
ദൃശ്യരൂപം
കഞ്ഞി വാർക്കാൻ കലത്തിന്റെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപലക. പ്ലാവിന്റെ തടിയാണ് സാധാരണ ഇതിനുപയോഗിക്കുന്നത്. വശങ്ങളിലും കൈപിടിയിലും ചിത്രപ്പണികൾ ചെയ്ത് കലാഭംഗിയോടെ നിർമിച്ച അടപലകകൾ ഇന്നും പ്രചാരത്തിലുണ്ട്.
ഒരു അടപലകയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: നോബിൾ മാത്യു