വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-06-2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പദ്ധതിപ്രദേശം
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പദ്ധതിപ്രദേശം

കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഈ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നു ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായി അറിയപ്പെടുന്നു. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പദ്ധതിപ്രദേശമാണ് ചിത്രത്തിൽ

ഛായാഗ്രഹണം രമേഷ് തിരുത്തുക