വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-07-2011
ദൃശ്യരൂപം
ചൂടുള്ള പാനീയങ്ങൾ കുടിക്കുവാനായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള കുഴിഞ്ഞ പാത്രമാണ് മഗ്ഗ്. ചായ, കാപ്പി, ചൂടുവെള്ളം മുതലായവ കുടിക്കുവാനായിട്ടാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. സെറാമിക്ക്, പോർസെലൈൻ, ചൈനാ ക്ലേ തുടങ്ങിയവ ഉപയോഗിച്ചാണ് മഗ്ഗുകൾ നിർമ്മിക്കുന്നത്. സ്ക്രീൻ പ്രിന്റിങ് സാങ്കേതികവിദ്യയുപയോഗിച്ച് മഗ്ഗുകളിൽ ചിത്രങ്ങളും തോരണങ്ങളും ആലേഖനം ചെയ്യാറുണ്ട്.
വിക്കിപ്പീഡിയയുടെ ചിത്രം ആലേഖനം ചെയ്ത മഗ്ഗാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: രൺജിത്ത് സിജി