മഗ്ഗ്
Jump to navigation
Jump to search
ചൂടുള്ള പാനീയങ്ങൾ കുടിക്കുവാനായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള കുഴിഞ്ഞ പാത്രമാണ് മഗ്ഗ്. ചായ, കാപ്പി, ചൂടുവെള്ളം മുതലായവ കുടിക്കുവാനായിട്ടാണ് മഗ്ഗ് പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റുതരം കപ്പുകളെ അപേഷിച്ച് കൂടുതൽ പാനീയം മഗ്ഗിൽ ഉൾക്കൊള്ളുന്നതാണ്. സാധാരണയായി 350 മില്ലി ദ്രാവകമാണ് ഒരു മഗ്ഗിൽ ഉൾക്കൊള്ളുന്നത്. ക്ഷൗരത്തിനായി ഉപയോഗിക്കുന്ന മഗ്ഗുകൾ പ്രത്യേകതയുള്ളവയാണ്. ഇവ സോപ്പുപയോഗിച്ചുള്ള ക്ഷൗരത്തിലാണ് ഉപയോഗിക്കുന്നത്.
പ്രാചീന മഗ്ഗുകൾ തടിയിലോ മണ്ണിലോ കൊത്തിയെടുത്തവയാണ്. ആധുനിക മഗ്ഗുകൾ നിർമ്മിക്കാൻ സെറാമിക്ക്, പോർസെലൈൻ, ചൈനാ ക്ലേ തുടങ്ങിയവ ഉപയോഗിക്കുന്നു. സ്ക്രീൻ പ്രിന്റിങ് സാങ്കേതികവിദ്യയുപയോഗിച്ചാണ് മഗ്ഗുകളിൽ ചിത്രങ്ങളും തോരണങ്ങളും ആലേഖനം ചെയ്യുന്നത്.