വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-05-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പകൽ‌പ്പൂരം
പകൽ‌പ്പൂരം


ചാലക്കുടിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് കണ്ണമ്പുഴ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം കുംഭമാസത്തിലെ അശ്വതിനാളിൽ(രാത്രിയിൽ അശ്വതിനാൾ ഏറെ വരുന്ന ദിവസം)നടത്തപ്പെടുന്ന താലപ്പൊലി യാണ്. ഈ ദിവസത്തിൽ ദേവിക്ക് ചാർത്താൻ താലികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഘോഷപൂർവ്വം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊണ്ടു വരുന്നു. ദേവി അന്നേ ദിവസം ഏഴ് ഗജ വിരന്മാരുടെ അകമ്പടിയോടെ തെക്കേടത്തു മനയിലേയ്ക്ക് എഴുന്നള്ളുന്നു. വഴിക്ക് ഭക്തജനങ്ങൾ ഐശ്വര്യസൂചകമായി വീടുകളിൽ ദേവിയുടെ സാന്നിദ്ധ്യത്തിൽ പറ നിറയ്ക്കൽ ചടങ്ങുകൾ നടത്തുന്നു. മനയ്ക്കൾ വച്ചുള്ള വാദ്യമേളങ്ങളും പൂരവും ദർശിച്ച് പുലർച്ചയോടേ ദേവിയെ തിരിച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിക്കപ്പെടുന്നു.

ഛായാഗ്രഹണം: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>