വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഒക്ടോബർ 2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< ഒക്ടോബർ 2022 >>

ഒക്ടോബർ 1-5

തോട്ടിക്കഴുകൻ
തോട്ടിക്കഴുകൻ

അസിപിട്രിഡെ പക്ഷികുടുംബത്തിൽപ്പെടുന്ന ചക്കിപ്പരുന്തിനോളം വലിപ്പമുള്ള പക്ഷിയാണ് തോട്ടിക്കഴുകൻ. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ മലം, ചാണകവണ്ടുകൾ, പച്ചക്കറി, ചത്ത ജീവികളുടെ അവശിഷ്ടം എന്നിവയാണ് സാധാരണ ഭക്ഷണം. ചില സമയങ്ങളിൽ ചെറിയ ജന്തുക്കളെയും പക്ഷികളെയും ഉരഗങ്ങളെയും ഇവ പിടികൂടി ഭക്ഷണമാക്കാറുണ്ട്. കറുപ്പുനിറത്തിലുള്ള ചിറകുതൂവലുകളും തൂവലുകളില്ലാത്ത തിളക്കമുള്ള മഞ്ഞക്കഴുത്തും കൂർത്ത ചുണ്ടുകളും ത്രികോണാകൃതിയിൽ അറ്റം കൂർത്ത വാലുമാണ് തോട്ടിക്കഴുകന്റെ മുഖ്യ സവിശേഷതകൾ. കേരളത്തിൽ വളരെ വിരളമായി മാത്രം കാണുന്ന ഈ പക്ഷിയെ കേരളത്തിനു വെളിയിൽ അധികം മഴ ലഭിക്കാത്ത പാറക്കുന്നുകൾ നിറഞ്ഞ പ്രദേശങ്ങളിൽ അമ്പതിലധികമുള്ള കൂട്ടങ്ങളായിട്ടാണ് സാധാരണ കാണാറുള്ളത്. കന്യാകുമാരി, തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിൽ തോട്ടിക്കഴുകനെ കണ്ടുവരുന്നു.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌


ഒക്ടോബർ 7-12

അബെൽമോസ്കസ്
അബെൽമോസ്കസ്

മാൾവേസി സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് അബെൽമോസ്കസ്. ഏകവർഷികളും ബഹുവർഷികളും ഉൾപ്പെടുന്ന ഈ സസ്യജനുസ്സിലെ മിക്ക സസ്യങ്ങളും രണ്ട് മീറ്റർ വരെ വളരുന്ന ചെടികളാണ്. വെണ്ട ഉൾപ്പെടെയുള്ള ഭക്ഷ്യയോഗ്യമായ ചില സസ്യങ്ങൾ ഈ ജനുസ്സിൽ പെടുന്നു. മിക്ക സസ്യങ്ങളും പല ശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ലാർവയുടെ ഭക്ഷണമാണ്.

ഛായാഗ്രഹണം: ജീവൻ ജോസ്