വിക്കിപീഡിയ:ഉപയോക്തൃ അനുഭവ അഭിപ്രായങ്ങൾ
വിക്കിപീഡിയ ഉപയോഗിക്കുമ്പോൾ താങ്കൾ നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ ഉപയോഗം ലളിതമാക്കാൻ സഹായിക്കുന്നവരെ അറിയിക്കാനുള്ള താളാണിത്. പുതിയ സവിശേഷതകളും ബഗുകളും ആവശ്യപ്പെട്ട് നിരവധി കുറിപ്പുകൾ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.
പുതിയ ആവശ്യങ്ങളേക്കാളും നിലവിലുള്ള പ്രശ്നങ്ങൾ അറിയിക്കാനാണ് താങ്കൾ മുൻകൈയെടുക്കേണ്ടത്.
വിക്കിപീഡിയയിലെ താങ്കളുടെ അനുഭവം അറിയിക്കുക.
കുറിപ്പ്: പാഴ് എഴുത്തുകൾ ഉടൻ നീക്കം ചെയ്യുന്നതായിരിക്കും..
സ്ക്രീൻ ഷോട്ട്
[തിരുത്തുക]പ്രമാണം:എന്റെഉദാഹരണം.jpg--BlueMango ☪ 15:28, 30 ജൂൺ 2010 (UTC)
പാഴ്‌സ്ഥലം
[തിരുത്തുക]തിരഞ്ഞെടുത്ത ലേഖനം പിന്നെയും താഴേക്ക് പോയി. ഇപ്പോ പ്രധാന താൾ തുറന്നാൽ ഫൗണ്ടെഷന്റെ സൈറ്റ് നോട്ടീസ്, പിന്നെ Readint Problem? Click here പിന്നെ നമ്മുടെ സൈറ്റ് നോട്ടീസ് ഇതെല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നു. ഇതെല്ലാം കഴിഞ്ഞു പിന്നെ തിരഞ്ഞെടുത്ത ലേഖനം കാണണമെങ്കിൽ താഴേക്ക് സ്ക്രോൾ ഡൗൺ ചെയ്യണം. --Rameshng:::Buzz me :) 04:47, 1 ജൂലൈ 2010 (UTC)
- പാരഗ്രാഫുകൾക്കും വിവിധ സെക്ഷനുകൾക്കും ഇടയ്ക്ക് വൈറ്റ് സ്പെസ് അത്യാവശ്യമാണു്; എന്നാലേ വായനനാ സുഖം കിട്ടൂ, എന്ന യൂസബിലിറ്റി തത്വം ആയിരിക്കണം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു്. --ഷിജു അലക്സ് 04:56, 1 ജൂലൈ 2010 (UTC)
- സ്വാഗതവും വർഗ്ഗങ്ങളും ഇംഗ്ലീഷ് വിക്കിയിലെ പോലെ ഇടത്തും വലതുമാക്കിയാൽ അല്പ്പം കൂടി സ്ഥലം ലാഭിക്കാം. കൂടാതെ അതിനിടക്ക് From വിക്കിപീഡിയ എന്നൊരു വാചകം ആവശ്യമില്ല എന്ന് തോന്നുന്നു. പ്രധാന താൾ പുതുക്കുന്നതിനെക്കുറിച്ച് ഒരു ചർച്ച എവിടെയാണ് നടന്നത്. അതിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്ന് ഉന്നയിച്ച് മൊത്തത്തിൽ ഒരു അഴിച്ചുപണി നടത്തിയാൽ ഈ പുതിയ സമ്പർക്കമുഖം ഒരു കിടിലനാക്കാം.--Rameshng:::Buzz me :) 05:29, 1 ജൂലൈ 2010 (UTC)
- പ്രധാന താൾ എന്ന ടാബ് പൊങ്ങിക്കിടക്കുന്നത് സ്ഥലനഷ്ടത്തിന് കാരണമാകുന്നുണ്ട്. പുതിയ സമ്പർക്കമുഖത്തിനനുസരിച്ച് നമ്മുടെ പ്രധാനതാൾ പുതുക്കിപ്പണിയണം. --സിദ്ധാർത്ഥൻ 12:45, 1 ജൂലൈ 2010 (UTC)
പ്രധാന താൾ എന്ന ടാബിലെ എഴുത്ത് പൊങ്ങിക്കിടന്നിരുന്നത് ശരിയാക്കിയിട്ടുണ്ട്.--പ്രവീൺ:സംവാദം 17:51, 7 ജൂലൈ 2010 (UTC)
- From വിക്കിപീഡിയ, അഥവാ വിക്കിപീഡിയ സ്വതന്ത്ര വിജ്ഞാനകോശവും കളഞ്ഞിട്ടുണ്ട്--പ്രവീൺ:സംവാദം 18:18, 7 ജൂലൈ 2010 (UTC)
ചില്ലക്ഷരങ്ങൽ
[തിരുത്തുക]ചില്ലക്ഷരങ്ങൽ വായിക്കൻ പറ്റിയിരുനെങ്കിൽ കുറെകൂടി മെച്ചപ്പെട്ടേനേ..Rajesh 11:43, 1 ജൂലൈ 2010 (UTC)
- വിക്കിപീഡിയ:പതിവ് ചോദ്യങ്ങൾ/സാങ്കേതികം, സഹായം:To Read in Malayalam എന്നതാളിൽ താങ്കളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ച് Managing chillu characters എന്ന തലക്കെട്ടിനടിയിൽ നൽകിയിട്ടുള്ള വിവരങ്ങൾ എന്നിവ കാണുക--പ്രവീൺ:സംവാദം 12:50, 1 ജൂലൈ 2010 (UTC)
തിരയൽ പെട്ടി
[തിരുത്തുക]തിരയൽ പെട്ടിയ്ക്കു(SEARCH BOX) കുറുകെ കാണുന്ന വര ഒഴിവാക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.--Fotokannan 00:41, 2 ജൂലൈ 2010 (UTC)
- അത്തരമൊരു പ്രശ്നം കാണുന്നില്ലല്ലോ? ഓ.എസ്., ബ്രൗസർ, റെസലൂഷൻ ഒപ്പം സ്ക്രീൻഷോട്ടും നൽകാമോ? --പ്രവീൺ:സംവാദം 02:00, 2 ജൂലൈ 2010 (UTC)
പിന്നണിയിൽ നിൽക്കുന്ന ടാബുകൾക്കു മുകളിൽ തിരശ്ചീനമായ കറുത്ത വര ഉബുണ്ടൂവിലെ ഫയർഫോക്സിൽ കാണാറുണ്ട്. ചിത്രം ശ്രദ്ധിക്കുക. ക്രോമിയത്തിൽ ഈ കുഴപ്പമില്ല. എന്നിരുന്നാലും തിരച്ചിൽപ്പെട്ടിയിൽ ഇത്തരം കുഴപ്പങ്ങളൊനും കാണുന്നില്ല.--Vssun (സുനിൽ) 03:21, 2 ജൂലൈ 2010 (UTC)
എന്റെ ഓ.എസ്.:ഉബുണ്ടു 9.10 ബ്രൗസർ:മോസില്ല ,റെസലൂഷൻ1600X900(16:9) സ്ക്രീൻഷോട്ട്]--Fotokannan 16:17, 2 ജൂലൈ 2010 (UTC)
- കണ്ട്രോൾ + + ഉപയോഗിച്ച് താൾ സൂം ചെയ്യുമ്പോളല്ലേ ഇത്തരം പ്രശ്നങ്ങൾ വരുന്നത്?--പ്രവീൺ:സംവാദം 16:30, 2 ജൂലൈ 2010 (UTC)
അതെ...പ്രശ്നം പരിഹരിച്ചു.നന്ദി.--Fotokannan 00:57, 3 ജൂലൈ 2010 (UTC)
- പരിഹരിച്ചാലും റിപ്പോർട്ട് ചെയ്യേണ്ട പ്രശ്നമാണതെന്നു തോന്നുന്നു.--പ്രവീൺ:സംവാദം 03:24, 3 ജൂലൈ 2010 (UTC)
തിരച്ചിൽ, പോകൂ
[തിരുത്തുക]പഴയ തിരച്ചിൽപെട്ടിയിൽ ഒരു വാക്ക് അന്വേഷിക്കാൻ പെട്ടിയിൽ ടൈപ്പ് ചെയ്തശേഷം 'പോകൂ' എന്നോ 'തിരയൂ' എന്നോ നിർദേശം നൽകാമായിരുന്നു. 'പോകൂ' എന്ന നിർദേശം നേരിട്ട് ലേഖനത്തിലേക്കും 'തിരയൂ' എന്ന നിർദേശം ആ വാക്ക് ഏതൊക്കെ താളിൽ ഉണ്ട് എന്നും കാണിച്ചുതന്നിരുന്നു. എന്നാൽ, പുതിയ തിരച്ചിൽപെട്ടിയിൽ 'പോകൂ' എന്ന പഴയ നിർദേശത്തിനു തുല്യമായ പ്രവർത്തനം മാത്രമേ സാധ്യമാകുന്നുള്ളൂ. 'ഭൂതക്കണ്ണാടിയുടെ ചിത്ര'ത്തിനടുത്ത് pointer വയ്ക്കുമ്പോൾ "ഈ പേര് ഏതൊക്കെ താളിന്റെ ഉള്ളടക്കത്തിലുണ്ട് എന്നു തിരയുന്നു" എന്ന് എഴുതിക്കാണിക്കുന്നുണ്ടെങ്കിലും ചിത്രത്തിൽ ഞെക്കിയാലും ലേഖനത്തിലേക്ക് തന്നെ പോകുന്നു. ഉദാഹരണമായി 'മലയാളം' എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ള ലേഖനങ്ങൾ തിരയാനായി 'മലയാളം' എന്ന് ടൈപ്പ് ചെയ്ത് എന്റർ ചെയ്താലും 'ഭൂതക്കണ്ണാടി'യിൽ ഞെക്കിയാലും മലയാളം എന്ന ലേഖനത്തിലേക്ക് പോവുകയേയുള്ളൂ. പഴയതുപോലെ അന്വേഷണഫലങ്ങൾ ഉൾപ്പെടുത്തിയ പേജ് കിട്ടുന്നില്ല.--Naveen Sankar 03:50, 2 ജൂലൈ 2010 (UTC)
- അതെ. ഇതു് പരിഹരിക്കേണ്ട പ്രശ്നമാണു്. ഇക്കാര്യം യൂസബിലിറ്റി ടീമിനെ അറിയിക്കാം. --ഷിജു അലക്സ് 05:59, 3 ജൂലൈ 2010 (UTC)
ഇപ്പോൾ തിരയുമ്പോൾ ലേഖനം ഉണ്ടെങ്കിൽ നേരിട്ട് ലേഖനത്തിലേയ്ക്കും ഇല്ലെങ്കിൽ പദം പരാമർശിച്ചിരിക്കുന്ന താളിലേയ്ക്കും പോകും. അനാവശ്യ ബട്ടണുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമല്ലേയത്? ഏതൊക്കെ ലേഖനത്തിൽ പ്രത്യേക പദം ഉപയോഗിച്ചിരിക്കുന്നു എന്നു കണ്ടെത്തലല്ല സേർച്ച് ബോക്സിന്റെ ഉപയോഗം. അങ്ങനെ തന്നെ വേണ്ടവർക്ക് പ്രത്യേകം:അന്വേഷണം ഉണ്ടല്ലോ.--പ്രവീൺ:സംവാദം 07:48, 3 ജൂലൈ 2010 (UTC)
- മുൻപ് അങ്ങനെയൊരു സൗകര്യം ഉണ്ടായിരുന്നു. അത് ഒഴിവാക്കേണ്ടിയിരുന്നോ?
- ഈ പേര് ഏതൊക്കെ താളിന്റെ ഉള്ളടക്കത്തിൽ ഉണ്ട് എന്നു തിരയുന്നു എന്നാണ് ലെൻസ് ഐക്കണു മുകളിൽ വരുന്നത്. അത് തെറ്റല്ലേ?
--Vssun (സുനിൽ) 11:36, 3 ജൂലൈ 2010 (UTC)
പ്രധാന താളിനെക്കുറിച്ച്
[തിരുത്തുക]വിക്കിപ്പീഡിയയുടെ പ്രധാന താൾ പുതിയ തീമുമായി (വെക്റ്റർ) യോജിക്കുന്നില്ല. ഇപ്പോൾ ഉള്ള പ്രധാന താളിന്റെ ഘടനഇയിൽ ഇതിനനുസ്രുതമായി മാറ്റം വരുത്തേണ്ഡതായുണ്ട്. English വിക്കിപീഡിയയിൽ ഇതു ചെയ്തതായി കാണുന്നു. ഇതിന്റെ technichal വശങ്ങൾ അറിയാവുന്നവർ അതിലേയ്ക്ക് ശ്രദ്ദ വയ്ക്ക്ണമെന്ന് അഭ്യർത്തിക്കുന്നു. - മനു വർക്കി 04:57, 3 ജൂലൈ 2010 (UTC)
- പ്രധാനതാൾ പുതിയ സമ്പർക്കമുഖത്തിനനുസരിച്ച് മാറ്റി പണിയണം. അതിനുള്ള പണികൾ താമസിയാതെ തുടങ്ങാം. --ഷിജു അലക്സ് 06:01, 3 ജൂലൈ 2010 (UTC)
- പ്രധാന താളിൽ ഏറ്റവും മുകളിലായി കാണുന്ന വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. എന്ന ഭാഗം നീക്കം ചെയ്യാമെന്ന് തോന്നുന്നു. --Anoopan| അനൂപൻ 18:03, 7 ജൂലൈ 2010 (UTC)
- ഈ കമന്റ് കണ്ടില്ലാരുന്നു. മുകളിൽ പറഞ്ഞിട്ടുണ്ടായിരുന്നു. എടുത്തു കളഞ്ഞു--പ്രവീൺ:സംവാദം 18:20, 7 ജൂലൈ 2010 (UTC)
ഞാൻ ഒരു വിക്കിപീടിയൻ ആയതിൽ ഏറ്റവും അഭിമാനിക്കുന്നു....!!!!