വാലെന്റീന തെരഷ്ക്കോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാലന്റീന തെരഷ്കോവ
സോവിയറ്റ് ബഹിരാകാശ സഞ്ചാരി
ബഹിരാകാശത്തെത്തിയ പ്രഥമ വനിത
ദേശീയതറഷ്യൻ
ജനനം (1937-03-06) 6 മാർച്ച് 1937  (87 വയസ്സ്)
Bolshoye Maslennikovo, Tutayevsky District, Yaroslavl Oblast, Russian SFSR, USSR
മറ്റു തൊഴിൽ
Pilot
റാങ്ക്General-Major, Soviet Air Force
ബഹിരാകാശത്ത് ചെലവഴിച്ച സമയം
2 ദിവസം, 23 മണിക്കൂർ 12 മിനിറ്റ്
തിരഞ്ഞെടുക്കപ്പെട്ടത്Female Group
ദൗത്യങ്ങൾVostok 6
അവാർഡുകൾHero of the Soviet Union

ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ '(റഷ്യൻ: Валенти́на Влади́мировна Терешко́ва വാലന്റീന വ്ളാദിമിറൊവ്ന തെരഷ്കോവ). 1937 മാർച്ച് 6-ന് റഷ്യൻ SFSR- യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തിൽ തെരഷ്ക്കോവ ജനിച്ചു. പിതാവ് ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ ഒരു തുണി വ്യവസായ തൊഴിലാളിയുമായിരുന്നു.[1] സ്കൂൾ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയർ ഫാക്റ്ററിയിൽ ജോലി നോക്കി. തുടർന്ന് എൻജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ൽ റഷ്യൻ വനിതാ ബഹിരാകാശ സംഘത്തിൽ അംഗത്വം ലഭിച്ചു.

1963 ജൂൺ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യൻ വ്യോമസേനാ അക്കാദമിയിൽ നിന്ന് 1969-ൽ ബഹിരാകാശ എൻജിനീയറിങ്ങിൽ ബിരുദവും 1977-ൽ ഡോക്റ്ററേറ്റും നേടി.1997 ഏപ്രിൽ 30-ന് റഷ്യൻ വ്യോമസേനയിൽനിന്നു വിരമിച്ചു.

റഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ "ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ" ഉൾപ്പെടെ നിരവധി ബഹുമതികൾ അവരെ തേടിയെത്തിയിട്ടുണ്ട്.

രാഷ്ട്രീയ പദവികൾ[തിരുത്തുക]

  • സുപ്രീം സോവിയറ്റ് അംഗം (1966-74)
  • സുപ്രീം സോവിയറ്റ് പ്രസീഡിയം അംഗം (1974-89)
  • റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം (1969-91)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വാലെന്റീന_തെരഷ്ക്കോവ&oldid=3952908" എന്ന താളിൽനിന്ന് ശേഖരിച്ചത്