വാലി ഓഫ് ഫയർ സ്റ്റേറ്റ് പാർക്ക്

Coordinates: 36°27′22″N 114°31′59″W / 36.45611°N 114.53306°W / 36.45611; -114.53306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാലി ഓഫ് ഫയർ സ്റ്റേറ്റ് പാർക്ക്
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Nevada" does not exist
Locationക്ലാർക്ക് കൗണ്ടി, നെവാഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്
Nearest cityദി വെഗാസ്, നെവാഡ
Coordinates36°27′22″N 114°31′59″W / 36.45611°N 114.53306°W / 36.45611; -114.53306[1]
Area45,937.88 acres (185.9040 km2)[2]
Elevation2,464 ft (751 m)[1]
DesignationNevada state park
Established1935
AdministratorNevada Division of State Parks
WebsiteValley of Fire State Park
Designated1968
Reference no.150

വാലി ഓഫ് ഫയർ സ്റ്റേറ്റ് പാർക്ക് യു.എസിലെ നെവാഡയിലെ ഓവർട്ടൺ നഗരത്തിൽ നിന്ന് 16 മൈൽ (26 കിലോമീറ്റർ) തെക്കുഭാഗത്തായി 46,000 ഏക്കർ (19,000 ഹെക്ടർ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഒരു പൊതു വിനോദ, പ്രകൃതി സംരക്ഷണ മേഖലയാണ്. ഏകദേശം 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മണൽക്കൂനകളുടെ സ്ഥാനത്ത് രൂപപ്പെട്ട ചുവന്ന മണൽക്കല്ലുകൾ, ആസ്ടെക് മണൽക്കല്ലുകൾ എന്നിവയിൽ നിന്നാണ് സംസ്ഥാന ഉദ്യാനത്തിന് ഈ പേര് ലഭിച്ചത്. ഉദ്യാനത്തിലെ കേന്ദ്ര ആകർഷണബിന്ദുവായ ഈ സവിശേഷതകളിൽ, സൂര്യരശ്മികൾ തട്ടി പ്രതിഫലിക്കുമ്പോൾ പലപ്പോഴും അഗ്നിസ്പുലിംഗങ്ങൾ ചിതറുന്നതായ പ്രതീതി ഉളവാക്കപ്പെടുന്നു. നെവാഡ ഹിസ്റ്റോറിക്കൽ മാർക്കർ #150 ആയി തിരിച്ചറിയപ്പെടുന്ന ഇത് നെവാഡ സംസ്ഥാനത്തെ ഏറ്റവും പഴയ സംസ്ഥാനോദ്യാനമാണ്. 1,320 മുതൽ 3,009 വരെ അടി (402–917 മീറ്റർ) ഉയരത്തിൽ ലാസ് വെഗാസിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ) വടക്കുകിഴക്കായി, മൊജാവേ മരുഭൂമിയിലാണ് വാലി ഓഫ് ഫയർ സ്ഥിതി ചെയ്യുന്നത്. കിഴക്ക് വിർജിൻ നദിയുടേയും കൊളറാഡോ നദയുടേയും സംഗമസ്ഥാനത്ത് ലേക്ക് മീഡ് നാഷണൽ റിക്രിയേഷൻ പ്രദേശത്തോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു 4 x 6 മൈൽ (6.4 x 9.7 കി.മീ) തടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Valley of Fire State Park". Geographic Names Information System. United States Geological Survey.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; statelands എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.