വള്ളിമന്ദാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വള്ളിമന്ദാരം
Bauhinia phoenicea.jpg
വള്ളിമന്ദാരത്തിന്റെ പൂവ്
Scientific classification
Kingdom:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
B. phoenicea
Binomial name
Bauhinia phoenicea
Wight & Arn.
Synonyms
  • Bauhinia benthamii Bedd.
  • Phanera phoenicea (Wight & Arn.) Benth.

തെക്കേപശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന, മരങ്ങളുടെ മുകളിലോളം കയറിപ്പോവുന്ന, ചുവന്ന പൂക്കൾ നിറയെ ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് വള്ളിമന്ദാരം. (ശാസ്ത്രീയനാമം: Bauhinia phoenicea). Scarlet Bauhinia എന്ന് അറിയപ്പെടുന്നു[1]. നീലനവാബ് ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് വള്ളിമന്ദാരമാണ്.

2015 -ൽ ഇറങ്ങിയ ഗവേഷണഫലങ്ങളിൽ വള്ളിമന്ദാരത്തിന്റെ സ്ഥിതി ഭേദ്യകരമായ അവസ്ഥയിൽ ആണെന്ന് കാണുന്നുണ്ട്. മേലാപ്പു വരെ കയറിച്ചെന്നു മരങ്ങളുടെ അന്തകൻ ആകാൻ തക്ക മിടുക്കുള്ള ഒരു വള്ളിച്ചെടിയാണിത്. 1919-ൽ ഗാംബിൾ നിരീക്ഷിച്ചത് "കാടിന്റെ നാശത്തിനു തന്നെ കാരണമാവൻ മാത്രം ശേഷിയുള്ള വള്ളിമന്ദാരത്തെ നശിപ്പിക്കേണ്ടതാണ്" എന്നാണ്. അക്കാലത്തിനു ശേഷം കാര്യമായ പഠനങ്ങളൊന്നും ഈ ചെടിയെപ്പറ്റി നടന്നിട്ടില്ല. 2007 മുതൽ 2012 വരെയുള്ള പഠനത്തിലാണ് ഈ ചെടിയുടെ വിതരണത്തെപ്പറ്റിയുള്ള കാര്യമായ അറിവു ലഭിച്ചത്. ഗാംബിളിന്റെ നിരീക്ഷണപ്രകാരം ഈ ചെടി വ്യാപകമായി നശിപ്പിച്ചുണ്ടാവാം, മാത്രമല്ല യാതൊരു സാമ്പത്തികഗുണങ്ങളും വള്ളിമന്ദാരത്തിനില്ലതാനും. കഴിഞ്ഞ നൂറ്റാണ്ടിൽ കാടുമുഴുവൻ നിറഞ്ഞുനിന്നിരുന്ന ഈ സസ്യം ഇന്നു അവിടവിടെയായി ചില സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വള്ളിമന്ദാരം&oldid=3127734" എന്ന താളിൽനിന്ന് ശേഖരിച്ചത്