ഇഞ്ചിയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ് വലിയ അരത്ത. (ശാസ്ത്രീയനാമം: Alpinia galanga). 2 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെടി പല തെക്കേഷ്യൻ രാജ്യങ്ങളിലും പാചകത്തിൽ ഉപയോഗിക്കുന്നു. കിഴങ്ങാണ് പൊതുവേ ഉപയോഗിക്കുന്നത്. [1] വിശപ്പും രുചിയും ശബ്ദവും മെച്ചമാക്കാൻ ആയുർവേദത്തിൽ വലിയ അരത്ത ഉപയോഗിക്കുന്നു.[2]