വലയം (ചിഹ്നനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
( )

ചിഹ്നങ്ങൾ



വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( , )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ മറ്റൊന്നിന്റെ മദ്ധ്യേ അതിനോടു വ്യാകരണസമ്മതമായ സംബന്ധം കൂടാതെ ചേർക്കുന്നതിന് ഉപയോഗിക്കുന്ന ചിഹ്നമാണ് വലയം (Parentheses). [1] . വലയത്തിനുള്ളിൽ വരുന്ന വാക്യാംശത്തിന് കേരളപാണിനി ഗർഭവാക്യം എന്ന് പേർ നൽകിയിരിക്കുന്നു. ഗർഭവാക്യത്തിനിരുപുറവും ചേർക്കുന്ന വൃത്താംശരൂപത്തിലുള്ള ചിഹ്നത്തെയാണ്‌ വലയം എന്നു വിളിക്കുന്നതെങ്കിലും ഈ ആവശ്യത്തിനുപയോഗിക്കുന്ന കോഷ്ഠം മുതലായ മറ്റു ചിഹ്നങ്ങളെയും സാമാന്യമായി ഈ പദം സൂചിപ്പിക്കുന്നു. ഗണിതം, കമ്പ്യൂട്ടിങ്ങ് തുടങ്ങിയവയിൽ വിവിധാവശ്യങ്ങൾക്കായി വിവിധ തരം വലയങ്ങൾ ഉപയോഗിക്കുന്നു.

പ്രയോഗം[തിരുത്തുക]

പ്രസ്താവനയ്ക്കിടയിൽ വലയത്തിനുള്ളിൽ ചേർക്കുന്ന ചോദ്യചിഹ്നം അക്കാര്യത്തിലുള്ള അവ്യക്തതയെയും സന്ദേഹത്തെയും സൂചിപ്പിക്കും. വിവർത്തനങ്ങളിലും വ്യാഖ്യാനങ്ങളിലും മറ്റും അർത്ഥവ്യക്തതയ്ക്കു വേണ്ടി, മൂലകൃതിയിലില്ലാത്ത ചില അംശങ്ങൾ കൂട്ടിച്ചേർക്കുന്നതും വലയത്തിനുള്ളിൽ എഴുതാറുണ്ട്[2].

ഉദാ:-

  1. കോമൺ‌വെൽത്ത് രാഷ്ട്രങ്ങൾക്കിടയിൽ (ബ്രിട്ടന്റെ പഴയ കോളനികൾ) നിയമിക്കപ്പെടുന്ന നയതന്ത്രപ്രതിനിധികൾ ഹൈക്കമ്മീഷണർമാർ എന്ന് അറിയപ്പെടുന്നു.
  2. നമ്മുടെ അംഗങ്ങൾ (രാജനും രാമനും) നന്നായി കഷ്ടപ്പെടുന്നുണ്ട്.
  3. ഇനിയും മരിക്കാത്ത ഭൂമി, ഇതു നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം

അവലംബം[തിരുത്തുക]

  1. ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള (1972). ശബ്ദതാരാവലി (7 എഡി.). നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം. p. 1414. 
  2. വി. രാമകുമാർ (2004). സമ്പൂർണ്ണ മയലാള വ്യാകരണം (2 എഡി.). സിസോ ബുക്ക്സ്, തിരുവനന്തപുരം. p. 485. 
"http://ml.wikipedia.org/w/index.php?title=വലയം_(ചിഹ്നനം)&oldid=1693183" എന്ന താളിൽനിന്നു ശേഖരിച്ചത്