Jump to content

അർധവിരാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
;

ചിഹ്നങ്ങൾ



വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

മഹാവാക്യങ്ങളിലെ അംഗിവാക്യങ്ങളെയും ശിഥിലബന്ധമുള്ള അംഗവാക്യങ്ങളെയും വേർതിരിക്കാനുപയോഗിക്കുന്ന ചിഹ്നമാണ് അർധവിരാമം (ഇംഗ്ലീഷ്:Semicolon). ഈ ചിഹ്നത്തിന് രോധിനി എന്നും പേരുണ്ട്.

ഉദാ:- 1)

വിലാപകാവ്യരചനയ്ക്കു വിയോഗിനീവൃത്തമാണ് കവികൾ സാധാരണയായി സ്വീകരിച്ചുവന്നത്; എന്നാൽ മഹാകവി കുമാരനാശാനാകട്ടെ 'പ്രരോദനം' രചിച്ചത് 'ശാർദ്ദൂലവിക്രീഡിത'ത്തിലാണ്.

ഉദാ:- 2)

ഇന്നു നാം ബഹുമാനിക്കുന്നതിനെ നാളെ നിന്ദിച്ചെന്നു വരാം; ഇന്നു വേണ്ടെന്നു വയ്ക്കുന്നതിനെ നാളെ നാം സ്വീകരിച്ചെന്നു വരാം; അതുപോലെ, ഇന്നു നാം ആഗ്രഹിക്കുന്നതിനെ നാളെ വെറുത്തെന്നുവരാം.
"https://ml.wikipedia.org/w/index.php?title=അർധവിരാമം&oldid=1949099" എന്ന താളിൽനിന്ന് ശേഖരിച്ചത്