വട്ടപ്പറമ്പിൽ പീതാംബരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

‌‌

വട്ടപ്പറമ്പിൽ പീതാംമ്പരൻ
പ്രമാണം:Vattaparampil Peethambaran.jpg
വട്ടപ്പറമ്പിൽ പീതാബരൻ
ജനനം (1938-03-07) മാർച്ച് 7, 1938  (83 വയസ്സ്)
വേങ്കവിള,നെടുമങ്ങാട്
ദേശീയത ഇന്ത്യ
തൊഴിൽഅധ്യാപകൻ
ജീവിതപങ്കാളി(കൾ)കെ ലളിതകുമാരി
തൂലികാനാമംവട്ടപ്പറമ്പിൽ പീതാംമ്പരൻ
രചനാ സങ്കേതംലേഖനം, നാടകം, കവിത, വൈജ്ഞാനിക സാഹിത്യം
വിഷയംമലയാളം

വട്ടപ്പമ്പിൽ പീതാംമ്പരൻ[തിരുത്തുക]

കേരളത്തിലെഒരുഎഴുത്തുകാരൻ.നാട്ടറിവു,ഭാഷാശാസ്ത്രം,നാടകം,നാടകപഠനം,ബാലകവിതകൾ,കുട്ടികളുടെ നാടകസമാഹാരം,ലേഖനങ്ങൾ കവീതാസമാഹാരം തുടങ്ങിയ വിഭാഗങ്ങളിൽ 21 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനിരിക്കുന്നു.യുവധാര,കിളിപ്പാട്ട്,വിദ്യാരംഗം,ശ്രുതി,യവനിക,ജീവരാഗം തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങളും,കവിതകളും,ലഘുനാടകങ്ങളും എഴുതുന്നു.

പ്രധാന പദവികൾ[തിരുത്തുക]

31 വർഷം അധ്യാപകനായും 5 വർഷം പ്രഥമാധ്യാപകനായും സേവനമനുഷ്ഠിച്ചു.തിരുവനന്തപുരം മലയാളം പള്ളിക്കൂടത്തിലും,കേരള സിവിൽ സർവീസ് അക്കാഡമിയിലും അധ്യാപനം തുടരുന്നു.തിരുവനന്തപുരം സർഗ്ഗശക്തി,പോത്തൻകോട് കഥകളിക്ലബ്ബ് എന്നിവയുടെ പ്രവർത്തകൻ

പുരസ്കാരങ്ങൾ[തിരുത്തുക]

പാഞ്ചജന്യം മുഴങ്ങട്ടെ എന്ന നാടകത്തിനു 1987 ൽ അധ്യാപക കലാസാഹിത്യ സമിതിയുടെ രചനയ്ക്കുള്ള സംസ്ഥാന അവാർഡു ലഭിച്ചു. നാടകസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിനു 'നാടകവിജ്ഞാനകോശ'ത്തിനു 2005 ൽ കേ രളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാടക കലാകാരന്മാരുടെ അഖിലേന്ത്യാസംഘടനയായ നന്മയുടെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന അവാർഡ് 2012 ൽ ലഭിച്ചു പുരോഗമന കലാസാഹിത്യ സംഘം പുരസ്കാരം 2005 ൽ ലഭിച്ചു. യവനിക പുരസ്കാരം 2006 ൽ ലഭിച്ചു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് 1990 ൽ ലഭിച്ചു

അവലംബം[തിരുത്തുക]