ല്യൂഡ്മില ഫിലിപോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ല്യൂഡ്മില ഫിലിപോവ
Lyudmila-Filipova-20101211.jpg
ജനനം (1977-04-10) 10 ഏപ്രിൽ 1977  (43 വയസ്സ്)
ദേശീയതBulgarian
തൊഴിൽNovelist and Journalist
രചനാകാലം2000 - present
രചനാ സങ്കേതംFantasy, Historical fiction, Thriller
പ്രധാന കൃതികൾ"Anatomy of Illiusions", "The War of the Letters", "Dante's Antichthon", "The Parchment Maze"
വെബ്സൈറ്റ്ludmilafilipova.com

ബൾഗേറിയൻ നോവലിസ്റ്റും പത്രപ്രവർത്തകയുമാണ് ല്യൂഡ്മില ഫിലിപോവ. പൂർണ നാമം ല്യൂഡ്മില ഒർലിനോവ ഫിലിപോവ (English:Lyudmila Orlinova Filipova (ബൾഗേറിയൻ: Людмила Орлинова Филипова)

2006 മുതൽ ഏഴു നോവലുകൾ രചിചിട്ടുണ്ട്. ഇവയെല്ലാം ബെസ്റ്റ് സെല്ലർ നോവലുകളാണ്. 2011 ഒക്ടോബറിൽ, ഫിലിപോവയുടെ ദ പർച്ചിമെന്റ് മേസ് എന്ന നോവലിനെ ആധാരമാക്കി നാഷണൽ ജ്യോഗ്രഫികൽ ചാനൽ ഒരു ഡോക്യുമെന്ററി തയ്യാറാക്കി സംപ്രേഷണം ചെയ്തിട്ടുണ്ട്. 2011 നവംബറിൽ, ഇവരുടെ ഗ്ലാസ് ബട്ടർഫ്‌ളൈസ്, സ്‌കാർലെറ്റ് എന്നീ നോവലുകൾ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമകൾ ബൾഗേറിയൻ നാഷണൽ ഫിലിം സെന്ററിന്റെ സ്വർണ മെഡൽ നേടിയിട്ടുണ്ട്. ഫിലിപോവയുടെ 2014ൽ പുറത്തിറങ്ങിയ ദ വാർ ഓഫ് ദ ലെറ്റേഴ്‌സ് ബൾഗേറിയൻ ചരിത്രത്തിലെ അദ്വിതീയമായ കഥകളിൽ ഏറ്റവും പ്രാധാന്യമുള്ള സംഭവവികാസങ്ങളിൽ ഒന്നായാണ് നിരൂപകർ ഇതിനെ കണക്കാക്കുന്നത്.[1][2]

ജീവിത രേഖ[തിരുത്തുക]

1977 ഏപ്രിൽ 10ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. ബൾഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ഗ്രിഷ ഫിലിപോവിന്റെ കൊച്ചുമകളാണ് ല്യൂഡ്മില ഫിലിപോവ്. സോഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് നാഷണൽ ആൻഡ് വേൾഡ് എക്കോണമിയൂനിവേഴ്‌സിറ്റി ഓഫ് നാഷണൽ ആൻഡ് വേൾഡ് ഇക്കോണമിയിൽ നിന്ന് 2000ൽ ബിരുദം നേടി. തുടർന്ന് സിറ്റി സർവ്വകലാശാലയിൽ നിന്ന് ജനറൽ മാനേജ്‌മെന്റിൽ എംബിഎ കരസ്ഥമാക്കി. 2009ൽ ഒക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ നിന്ന് ക്രിയേറ്റീവ് റൈറ്റിങ്ങിൽ പ്രത്യേകം പഠനം നടത്തി.പിന്നീട്, ജർമ്മൻ സോഫ്റ്റ്‌വെയർ കമ്പനിയായ സാപ് ബൾഗേറിയയുടെ മാർക്കറ്റിങ് ഡയറക്ടറായി ജോലി ചെയ്തു.


സാഹിത്യ ജീവിതം[തിരുത്തുക]

2014ൽ ആറു ബെസ്റ്റ് സെല്ലിങ് നോവലുകൾ രചിച്ചു. 2006ൽ എഴുതിയ അനാട്ടമി ഓഫ് ഇല്ലൂഷൻസ് ആണ് ആദ്യ നോവൽ. 1989ൽ ആരംഭിച്ച ബൾഗേറിയയുടെ സംക്രമണ കാലത്തെ വളരെ വിജയകരമായ കഥകൾ അടങ്ങിയതാണ് ഈ ഗ്രന്ഥം. ബൾഗേറിയ കമ്മ്യൂണിസത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് സംക്രമണം നടത്തിയ കാലത്തെ ഒരു ബാലന്റെയും ബാലികയുടെയും കഥയാണ് ഈ നോവലിന് ആധാരം. ഈ നോവിലന്റെ ആറ് എഡിഷനുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഫിലിപോവയുടെ രണ്ടാമത്തെ നോവൽ 2007ൽ പുറത്തിറങ്ങിയ സ്‌കാർലറ്റ് ഗോൾഡ് ആണ്. ഇതു വളരെ വിജയകരമായിരുന്നു. 2008ൽ ഇങ്ങിയ ഗ്ലാസ് ബട്ടർഫ്‌ളൈസാണ് മൂന്നാമത്തെ നോവൽ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ല്യൂഡ്മില_ഫിലിപോവ&oldid=3116996" എന്ന താളിൽനിന്ന് ശേഖരിച്ചത്