ലോറൻ ബൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോറൻ ബൂത്ത്
ജനനംസാറ ജേൻ ബൂത്ത്[1]
(1967-07-22) 22 ജൂലൈ 1967 (പ്രായം 52 വയസ്സ്)
ഐലിംഗ്ടൺ, ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽപത്രപ്രവർത്തക
ജീവിത പങ്കാളി(കൾ)ക്രൈജ് ഡാർബി
കുട്ടി(കൾ)അലക്സാണ്ട്ര ഡാർബി, ഹോളി ഡാർബി
ബന്ധുക്കൾടോണി ബൂത്ത് (അച്ഛൻ)
പമേല സ്മിത്ത് (അമ്മ)
ചെറി ബ്ലെയർ (അർത്ഥസഹോദരി)
വെബ്സൈറ്റ്http://www.laurenbooth.co.uk

ഒരു ഇംഗ്ലീഷ് ദൃശ്യമാദ്ധ്യമപ്രവർത്തകയും പത്രപ്രവർത്തകയും പാലസ്തീൻ അനുകൂല പ്രവർത്തകയുമാണ് ലോറൻ ബൂത്ത് (ജനനം:1967 ജൂലൈ 22, ഐലിംഗ്ടൺ, ലണ്ടൻ, സാറ ബൂത്ത് എന്നായിരുന്നു അപ്പോഴത്തെ പേരു്) .[4] ലോറൻ ഇപ്പോൾ ഇറാനിലെ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള 24-മണിക്കൂർ ഇംഗ്ലീഷ് ചാനലായ പ്രെസ് ടി.വി.യിലാണ് ജോലി ചെയ്യുന്നത്.

ജീവിതരേഖ[തിരുത്തുക]

കുടുംബം[തിരുത്തുക]

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ടോണി ബ്ലെയറിന്റെ ഭാര്യയായ ചെറി ബ്ലെയറിന്റെ അർത്ഥസഹോദരിയാണ് ലോറൻ ബൂത്ത്. അഭിനേതാവായ ടോണി ബൂത്തിന്റെ ആറാമത്തെ മകളാണ് ഇവർ. ലോറൻ ബൂത്തിന്റെ അമ്മയായ പമേല സ്മിത്ത് ജൂതമതക്കാരിയായിരുന്നുവെങ്കിലും ലോറനെ ജൂതമതവിശ്വാസിയായല്ല വളർത്തിയത്.[5] അഭിനേതാവായ ക്രൈഗ് ഡാർബിയെയാണ് ലോറൻ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട് (അലക്സാണ്ട്ര, ഹോളി എന്നിവർ) 2010 ഡിസംബറിൽ ബൂത്ത് പാപ്പർ ഹർജി നൽകുകയുണ്ടായി.[6] ലോറന് കടം നൽകിയിട്ടുള്ളവരിൽ ഒരാൾ അർത്ഥസഹോദരിയായ ചെറി ബ്ലെയറാണ്.[6]

പത്രപ്രവർത്തക എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം[തിരുത്തുക]

പത്രപ്രവർത്തക എന്ന നിലയിൽ,[7] ബൂത്ത് ന്യൂ സ്റ്റേറ്റ്സ്മാൻ[8] മെയിൽ ഓൺ സൺഡേ[9] എന്നീ മാദ്ധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഇറാഖ് യുദ്ധത്തെ ബൂത്ത് ശക്തമായി എതിർത്തിരുന്നു. സ്റ്റോപ് ദി വാർ കോഅലീഷനുവേണ്ടിയും ബൂത്ത് പ്രവർത്തിച്ചിരുന്നു.[10]

2006-നും 2008-നുമിടയിൽ ബ്രിട്ടനിലെ ഇസ്ലാം ചാനലിനുവേണ്ടി ബൂത്ത് ഇൻ ഫോക്കസ് എന്ന പരിപാടി അവതരിപ്പിച്ചിരുന്നു.[7] 2008-ൽ ബിറ്റ്‌വീൻ ദി ഹെഡ്ലൈൻസ് എന്ന പരിപാടി മുതൽ (മതം മാറ്റത്തിനു മുൻപു തന്നെ) ബൂത്തിന് ഇറാനിയൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള പ്രെസ് ടി.വി.യുമായി ബന്ധമുണ്ട്.[7] ബൂത്ത് ഇപ്പോൾ റിമംബർ പാലസ്തീൻ[11] ഡയസ്പോറ[12] എന്നീ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.

2011 ജൂണിൽ ബൂത്ത് കേജ്ഡ് പ്രിസണേഴ്സ് എന്ന സംഘടനയിൽ രക്ഷാധികാരിയായി ചേരുകയുണ്ടായി.[13]

റിയാലിറ്റി ടി.വി.[തിരുത്തുക]

2006-ൽ ഐ.ടി.വി.യുടെ ഐ ആം എ സെലിബ്രിറ്റി... ഗെറ്റ് മീ ഔട്ട് ഓഫ് ഹിയർ എന്ന റിയാലിറ്റി പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ നിന്നും ലഭിച്ച തുക ബൂത്ത് ഇന്റർപാൽ (പാലസ്തീൻ റിലീഫ് ഡെവലപ്മെന്റ് ഫണ്ട്) എന്ന സംഘടനയ്ക്ക് നൽകുകയുണ്ടായി.[14]

ഗാസയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ[തിരുത്തുക]

2008 ഓഗസ്റ്റിൽ ബൂത്ത് സൈപ്രസിൽ നിന്ന് ഒരു കപ്പലിൽ ഗാസയിലേയ്ക്ക് യാത്ര ചെയ്യുകയുണ്ടായി. 46 സന്നദ്ധപ്രവർത്തകർ ഇവർക്കൊപ്പമുണ്ടായിരുന്നു.[15] ഗാസ ഉപരോധ‌ത്തിനെതിരായി പ്രവർത്തിക്കുക, ബധിരർക്കായി ഗാസയിലുണ്ടായിരുന്ന ഒരു സ്കൂളിൽ ശ്രവണസഹായികളും ബലൂണുകളും വിതരണം ചെയ്യുക എന്നിവയായിരുന്നു ബൂത്തിന്റെ ലക്ഷ്യം. ബൂത്ത് ഇതിനുശേഷം ഗാസയിൽ തുടരാൻ തീരുമാനിക്കുകയും പിന്നീട് ഇസ്രായേലിലേയ്ക്കും ഈജിപ്റ്റിലേയ്ക്കും പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. ഗാസ വിട്ട് സ്വന്തം രാജ്യത്തിലേയ്ക്ക് പോകാനുള്ള തന്റെ അവകാശം നിഷേധിക്കുന്നതിലൂടെ ഇസ്രായേൽ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പതിമൂന്നാം ആർട്ടിക്കിൾ ലംഘിക്കുകയാണെന്ന് ബൂത്ത് പറയുകയുണ്ടായി. പ്രത്യേകിച്ച് ഇത് സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.[16] "ഗാസയിലെ സ്ഥിതി ഡാർഫറിനോട് താരതമ്യപ്പെടുത്താവുന്ന ഒരു മനുഷ്യാവകാശ പ്രശ്നമാണെന്നും" ഗാസ "ലോകത്തിലെ ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പാണെന്നും" പ്രസ്താവിക്കുകയുണ്ടായി. ജെറുസലേം പോസ്റ്റ് സാധനങ്ങൾ നിറഞ്ഞ ഒരു ഗാസ ചന്തയിൽ ബൂത്ത് നിൽക്കുന്ന ചിത്രങ്ങൾ "അവർ ഗാസയെക്കുറിച്ച് വരച്ചിടുദ്ദ ദയനീയമായ ചിത്രം തെറ്റാണെന്ന് തെളിയിക്കുന്നു" അഭിപ്രായപ്പെടുകയുണ്ടായി.[17] സന്ദർശനത്തിനിടെ ഹമാസിന്റെ പ്രധാനമന്ത്രി ഇസ്മായീൽ ഹനിയ ബൂത്തിന് ഒരു പാലസ്തീനിയൻ വി.ഐ.പി. പാസ്പോർട്ട് നൽകുകയുണ്ടായി.[18] 2008 സെപ്റ്റംബർ 20-ന് ബൂത്ത് റാഫയിലൂടെ ഗാസ വിട്ട് ഈജിപ്റ്റിലെത്തി.

മതപരിവർത്തനം[തിരുത്തുക]

2010 ഒക്റ്റോബർ 23-ന് ബൂത്ത് ഇസ്ലാം ചാനലിന്റെ ഗ്ലോബൽ പീസ് ആൻഡ് യൂണിറ്റി എന്ന പരിപാടിയിൽ പങ്കെടുത്തു. അയഞ്ഞ വസ്ത്രങ്ങളും ഹിജാബുമായിരുന്നു ബൂത്തിന്റെ വേഷം. "എന്റെ പേര് ലോറൻ ബൂത്ത് എന്നാണ്, ഞാൻ ഒരു മുസ്ലീമാണ്" എന്ന് ബൂത്ത് ഇവിടെ പ്രസ്താവിക്കുകയുണ്ടായി.[19] 2010 സെപ്റ്റംബർ മദ്ധ്യത്തോടെ ഷിയ വിഭാഗത്തിൽ പെട്ട ഫാത്തിമ അൽ-മസുമ ദേവാലയം സന്ദർശിച്ചതിനു ശേഷമാണ് മതം മാറിയതെന്ന് ബൂത്ത് വിശദമാക്കുകയുണ്ടായി. ഇത് എട്ടാമത്തെ ഇമാം അലി അൽ റിദയുടെ സഹോദരിക്കായി സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഇറാനിലെ ക്വോമിലാണ് ഈ പള്ളി.[3][20]

അവലംബം[തിരുത്തുക]

 1. "Lauren Booth: The sister who lives in Cherie Blair's shadow". 31 December 2010. ശേഖരിച്ചത് 2013-03-23.
 2. "Lauren Booth replied to readers questions". Press TV. 2010-10-27. ശേഖരിച്ചത് 2010-10-27.
 3. 3.0 3.1 "Why I love Islam: Lauren Booth defiantly explains why she is becoming a Muslim". London: Daily Mail UK. 2010-11-01. ശേഖരിച്ചത് 2010-11-01.
 4. Blair's relative 'stuck in Gaza'. BBC News (2008-09-02). Retrieved on 2012-02-21.
 5. Johnston, Jenny (30 October 2010). "'I would do anything for Cherie. Lauren? I don't even love her': Tony Booth reveals the diverse emotions he feels for two of his daughters". Daily Mail. London.
 6. 6.0 6.1 Singh, Anita (30 December 2010). "Lauren Booth declares herself bankrupt". Telegraph. London. ശേഖരിച്ചത് June 17, 2012.
 7. 7.0 7.1 7.2 "About". Lauren Booth. ശേഖരിച്ചത് 2013-03-23.
 8. "Writers-Lauren Booth". New Statesman. ശേഖരിച്ചത് 2013-03-23.
 9. "Results Summary-Lauren Booth". Mail. ശേഖരിച്ചത് 2013-03-23.
 10. {{ |url=http://www.mirror.co.uk/news/uk-news/protest-marks-10-years-of-afghan-84308 |title=Protest marks 10 years of Afghan war date=9 October 2011 |publisher=Daily Mirror |accessdate=2013-03-23}}
 11. "Offcom Broadcast Bulletin" (PDF). Offcom page=25. 2 August 2010. ശേഖരിച്ചത് 2213-03-23. Missing pipe in: |publisher= (help); Check date values in: |accessdate= (help)
 12. "Diaspora". Press TV. ശേഖരിച്ചത് 2013-03-23.
 13. ["UPDATE: Lauren Booth and Sami Al Hajj join Cageprisoners as patrons". Cageprisoners. ശേഖരിച്ചത് 2011-06-28]. Check date values in: |accessdate= (help)
 14. "Tony Blair's sister-in-law Lauren Booth converts to Islam after a 'holy experience' in Iran". Daily Mail. 24 October 2010. ശേഖരിച്ചത് 2013-03-23.
 15. "Gaza: UN expert welcomes landing of ships carrying human rights activists". UN News Centre. 25 August 2008. ശേഖരിച്ചത് 5 July 2010.
 16. BBC coverage of Lauren Booth's Middle East activism. BBC News (2008-09-02). Retrieved on 2012-02-21.
 17. AFP Photo. Gettyimages.com. Retrieved on 2012-02-21.
 18. Butcher, Tim. (2008-09-02) Photo: EPA (Image 2 of 2). Telegraph.co.uk. Retrieved on 2012-02-21.
 19. Wilkes, David (25 October 2010). "After Blair's conversion to Catholicism, his sister in law says: I'm a Muslim". Mail Online. London. ശേഖരിച്ചത് October 27, 2010.
 20. Carter, Helen (24 October 2010). "Tony Blair's sister-in-law converts to Islam". guardian.co.uk. London. ശേഖരിച്ചത് 24 October 2010.
"https://ml.wikipedia.org/w/index.php?title=ലോറൻ_ബൂത്ത്&oldid=2918234" എന്ന താളിൽനിന്ന് ശേഖരിച്ചത്