ലോക ജലദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
71 % - Н2O

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

ലോക ജലദിനാചരണ ഹേതു[തിരുത്തുക]

അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.

ലോക ജലദിനം 2011[തിരുത്തുക]

നഗരവൽക്കരണവും ജലവും എന്നതാണ് 2011-ലെ ലോക ജലദിനാചരണ വിഷയം. Water for Cities: Responding to the urban Challenge എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഈ വർഷത്തെ ഔദ്യോഗിക പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ദക്ഷിണാഫ്രിക്കൻ നഗരമായ കേപ് ടൗൺ ആണ്. വ്യവസായവത്കരണം, കാലാവസ്ഥാമാറ്റം, പ്രകൃതിദുരന്തങ്ങൾ, പെരുകുന്ന ജനസംഖ്യ എന്നിവയെല്ലാം നഗരങ്ങളിലെ ജലസ്രോതസ്സുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് ലോക ജനശ്രദ്ധ ആകർഷിക്കുകയാണ് ഈ വർഷത്തെ ലക്ഷ്യം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.worldwaterday.org/

"https://ml.wikipedia.org/w/index.php?title=ലോക_ജലദിനം&oldid=1971124" എന്ന താളിൽനിന്നു ശേഖരിച്ചത്