ലേസി ചബർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേസി ചബർട്ട്
Lacey Chabert in 2007
ജനനം
ലേസി നിക്കോൾ ചബർട്ട്

(1982-09-30) സെപ്റ്റംബർ 30, 1982  (41 വയസ്സ്)
തൊഴിൽ
  • നടി
  • ശബ്ദ നടി
  • ഗായിക
സജീവ കാലം1991–ഇതുവരെ
ഉയരം5 അടി (1.524 മീ)*
ജീവിതപങ്കാളി(കൾ)
ഡേവിഡ് നെഹ്ദാർ
(m. 2013)
കുട്ടികൾ1

ലേസി നിക്കോൾ ചബർട്ട് (/ʃəˈbɛr/; ജനനം: സെപ്റ്റംബർ 30, 1982) ഒരു അമേരിക്കൻ അഭിനേത്രി, ശബ്ദ നടി, ഗായിക എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. അവളുടെ ആദ്യ വേഷങ്ങളിലൊന്ന് ഓൾ മൈ ചിൽഡ്രൻ എന്ന സോപ്പ് ഓപ്പറയിൽ എറിക കേന്റെ മകളായി അഭിനയിച്ചതായിരുന്നു. 1992 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ ബിയങ്ക മോണ്ട്ഗോമറി എന്ന കഥാപാത്രമായി അഭിനയിച്ച മൂന്നാമത്തെ നടിയായിരുന്നു അവർ. പാർട്ടി ഓഫ് ഫൈവ് (1994–2000) എന്ന ടെലിവിഷൻ നാടകത്തിലെ ക്ലോഡിയ സാലിഞ്ചർ എന്ന കഥാപാത്രത്തിലൂടെ ടെലിവിഷനിൽ ഒരു ബാലതാരമായി അവർ പ്രശസ്തി നേടി.[1] ദി വൈൽഡ് തോൺബെറിസ് (1998–2004) എന്ന ആനിമേറ്റഡ് സീരീസിലും രണ്ട് ചലച്ചിത്രങ്ങളിലും എലിസ തോൺബെറി എന്ന കഥാപാത്രത്തിന് ശബ്ദം നൽകി. ഫാമിലി ഗൈ[2] എന്ന ആനിമേറ്റഡ് ഹാസ്യപരമ്പരയുടെ ആദ്യ സീസണിൽ മെഗ് ഗ്രിഫിൻ എന്ന കഥാപാത്രത്തിനും ഡിസി കോമിക്സുമായി ബന്ധപ്പെട്ട വിവിധ മാധ്യമങ്ങളിൽ സൂപ്പർനായിക സതന്ന സതാരയുടെയും ശബ്ദമായിരുന്നു അവർ. സിനിമയിൽ, ലോസ്റ്റ് ഇൻ സ്പേസ് (1998), നോട്ട് അദർ ടീൻ മൂവി (2001), ഡാഡി ഡേ കെയർ (2003) എന്നീ ചിത്രങ്ങളിലെ വേഷങ്ങളോടൊപ്പം ഇൻ മീൻ ഗേൾസ് (2004) എന്ന ചിത്രത്തിലെ ഗ്രെച്ചൻ വീനേഴ്സ്, ഇൻ ഡേർട്ടി ഡീഡ്സ് ( 2005) എന്ന ചിത്രത്തിലെ മെഗ് കമ്മിംഗ്സ്, ബ്ലാക്ക് ക്രിസ്മസ് (2006) എന്ന ഹൊറർ റീമേക്കിലെ ഡാന മാതിസ് എന്നീ താര കഥാപാത്രങ്ങളേയും അവർ അവതരിപ്പിച്ചിരുന്നു.

ആദ്യകാലം[തിരുത്തുക]

മിസിസിപ്പിയിലെ പർവിസിലാണ് ചബർട്ട് ജനിച്ചത്. ചബെർട്ടിന്റെ അഭിപ്രായത്തിൽ അവളുടെ പിതാവ് കാജുൻ വംശീയവിഭാഗത്തിൽപ്പെട്ടയാളാണ്.[3] 1985 ലെ "വേൾഡ്സ് ഔവർ ലിറ്റിൽ മിസ് സ്കോളർഷിപ്പ് മത്സരത്തിൽ" "വേൾഡ്സ് ബേബി പെറ്റിറ്റ്" ആയിരുന്നു.[4] 1992 ലും 1993 ലും ബ്രോഡ്‌വേയുടെ നിർമ്മാണത്തിൽ ലെസ് മിസറബിൾസ്‍ എന്ന സംഗീത നാടകത്തിൽ ബാലികയായ കോസെറ്റ് ആയി അഭിനയിച്ചു.

ഔദ്യോഗികജീവിതം[തിരുത്തുക]

പാർട്ടി ഓഫ് ഫൈവിൽ ക്ലോഡിയ സാലിഞ്ചറുടെ വേഷം സ്വീകരിക്കുന്നതിനുമുമ്പായി ബ്രോഡ്‌വേയുടെ ലെസ് മിസറബിൾസിൽ കോസെറ്റിന്റെ വേഷം ചബേർട്ട് അവതരിപ്പിച്ചിരുന്നു. 1990 കളുടെ അവസാനത്തിൽ ചാബർട്ട് ലോസ്റ്റ് ഇൻ സ്‌പേസ് (1998) എന്ന ബഹിരാകാശ ത്രില്ലർ സിനിമയിൽ പെന്നി റോബിൻസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. അതിനുശേഷം, ദി വൈൽഡ് തോൺബെറിസ് എന്ന ആനിമേറ്റഡ് പരമ്പരയിൽ എലിസ തോൺബെറിയുടെ ശബ്ദമായി പ്രത്യക്ഷപ്പെടുകയും കൂടാതെ പരമ്പരയുടെ സിനിമാരൂപങ്ങളായ ദി വൈൽഡ് തോൺബെറിസ് മൂവി (2002), റഗ്രാറ്റ്സ് ഗോ വൈൽഡ് (2003) എന്നീ രണ്ട് ചിത്രങ്ങളിൽ എലിസ തോൺബറി എന്ന കഥാപാത്രത്തിനു ശബ്ദം നൽകുകയും ചെയ്തു. നോട്ട് അനദർ ടീൻ മൂവി എന്ന പാരഡി ചിത്രത്തിൽ അമണ്ടാ ബെക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ബാൾട്ടോ 2: വുൾഫ് ക്വസ്റ്റ് (2002) എന്ന ആനിമേഷൻ സിനിമയുടെ ടൈറ്റിൽ കഥാപാത്രത്തിന്റെ മകളായ അലിയുവിനായി അവൾ ശബ്ദം നൽകിയതു കൂടാതെ, ആനിമേറ്റഡ് ഹാസ്യപരമ്പര ഫാമിലി  ഗൈയുടെ (1999) ആദ്യ സീസണിൽ മെഗ്‌ ഗ്രിഫിൻ എന്ന കഥാപാത്രത്തിനു ശബ്ദം നൽകുകയും പിന്നീട് മില കൂനിസ് എന്ന നടി ഈ ജോലി ഏറ്റെടുക്കുകയും ചെയ്തു.[5][6]

അവലംബം[തിരുത്തുക]

  1. Mendoza, N.F. (1994-10-23). "The 'sparkle' that holds Fox's 'Party of Five' together is called Lacey". The Los Angeles Times. ശേഖരിച്ചത് 2010-09-24.
  2. Daniel Robert Epstein. "Interview with Seth MacFarlane, creator of The Family Guy". UGO.com. മൂലതാളിൽ നിന്നും December 18, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-04.
  3. "Vibe chat". Lacey Chabert.com. 1998. മൂലതാളിൽ നിന്നും 2006-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-11-24.
  4. "Where Are They Now?". Ourlittlemiss.com. മൂലതാളിൽ നിന്നും 2010-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-03.
  5. Daniel Robert Epstein. "Interview with Seth MacFarlane, creator of The Family Guy". UGO.com. മൂലതാളിൽ നിന്നും December 18, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-04.
  6. "Lacey Chabert interview by GameSpy (October 6, 2006)". Sonic Retro.
"https://ml.wikipedia.org/w/index.php?title=ലേസി_ചബർട്ട്&oldid=3464320" എന്ന താളിൽനിന്ന് ശേഖരിച്ചത്