ലെമൺ ട്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെമൺ ട്രീ
theatrical release poster
സംവിധാനംEran Riklis
നിർമ്മാണംEran Riklis
രചനEran Riklis
Suha Arraf
അഭിനേതാക്കൾHiam Abbass
Ali Suliman
Rona Lipaz-Michael
Doron Tavory
സംഗീതംHabib Shehadeh Hanna
ഛായാഗ്രഹണംRainer Klusmann
ചിത്രസംയോജനംTova Asher
വിതരണംIFC Films
റിലീസിങ് തീയതിമാർച്ച് 27, 2008 (2008-03-27)
രാജ്യംIsrael, Germany, France
ഭാഷArabic, Hebrew
സമയദൈർഘ്യം106 minutes
ആകെ$6,628,437

ഇസ്രയേലി സംവിധായകനായ എറാൻ റിക്ലിസിന്റെ 2008 ൽ പുറത്തിറങ്ങിയ ചിത്രമാണ് ലെമൺ ട്രീ.

ഒരു പലസ്തീൻ വിധവയും അയൽക്കാരനായ ഇസ്രയേൽ മന്ത്രിയും തമ്മിൽ കോടതിയിൽ നടക്കുന്ന കേസ്സുകളും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രതിപാദ്യവിഷയം.മന്ത്രിയുടെ സുരക്ഷക്കുവേണ്ടി വിധവക്ക് പാരമ്പര്യമായി ലഭിച്ച നാരകമരങ്ങളുടെ തോട്ടം ഇസ്രയേൽ പട്ടാളം വെട്ടിനശിപ്പിക്കുന്നു.ഇതിനെതിരെ അവർ കോടതിയിൽ കേസ്സ് കൊടുക്കുന്നു.അതേസമയം മന്ത്രിയുടെ ഭാര്യ,അവരോട് കാരുണ്യത്തോടെ പെരുമാറുകയും നല്ല ബന്ധം ഉണ്ടക്കുകയും ചെയ്യുന്നു.ദി സിറിയൻ ബ്രൈഡ് എന്ന സിനിമക്ക് ലഭിച്ച് സ്വീകരണത്തിൽ നിന്ന് പ്രചോദനം ഉൾക്കോണ്ട് എറാൻ റിക്ലിസ് സംവിധാനം ചെയ്ത് ഈ സിനിമക്ക് ഇസ്രയേലിലും ലോകത്താകമാനവും നല്ല സ്വീകരണമാണ് ലഭിച്ചത്.

കഥാസംഗ്രഹം[തിരുത്തുക]

ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ നുവോൺ വെസ്റ്റ് ബാങ്കിലുള്ള പുതിയവീട്ടിലേക്ക് താമസം മാറ്റുന്നു.വീടിനുതൊട്ടടുത്തുതന്നെ പലസ്തീൻ അതിർത്തിയാണ്.അവിടെ സൽമ സിദാൻ എന്ന പലസ്തീൻ വിധവയുടെ നാരകമരത്തിന്റെ തോട്ടമുണ്ട്.ഇസ്രയേൽ പട്ടാളം അവിടെ തീവ്രവാദികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രിയുടെ സുരക്ഷക്ക് ഭീഷിണിയാണെന്നും കാണിച്ച് നാരകത്തോട്ടം വെട്ടികളയാൻ തീരുമാനിക്കുകയും ചെയ്യുന്നു.സൽമയുടെ മകളുടെ വിവാഹം കഴിഞ്ഞതോടെ അവർ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.മകൻ നേരെത്തെ തന്നെ അമേരിക്കയിലേക്ക് കുടിയേറിയിരുന്നു.പലരും തോട്ടം ഉപേക്ഷിക്കാൻ സൽമയോട് ആവശ്യപ്പെട്ടെങ്കിലും സൈദ് ദാവൂദ് എന്ന വക്കീലിന്റെ സഹായത്തോടെ സുപ്രീം കോടതിയിൽ പരാതി നൽകി.ഇത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു.മന്ത്രിയുടെ ഭാര്യയായ മിറക്ക് സൽമയോട് ദയ തോന്നുനുണ്ടെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ സധിക്കുന്നില്ല.സൽമയെപോലെ ഒറ്റപ്പെട്ട മിറയും സൽമയും തമ്മിൽ വളരെ അടുപ്പത്തിലായി. സൽമ കേസിൽ പരാജയപ്പെട്ടു.മിറ വീടിനും തോട്ടത്തിനുമിടക്ക് ഒരു വലിയ കോൺക്രീറ്റ് മതിൽ പണിയുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.എന്നാൽ നാരകത്തോട്ടത്തിന്റെ വിധി മാറ്റാൻ അതുകൊണ്ടും സാധിക്കുന്നില്ല.

ഈ സിനിമയുടെ കഥ അവിടെ നടന്ന യഥാർത്ഥ സംഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞാതാണ്. ഇസ്രയേൽ മന്ത്രിയായ ഷാഹുൽ മുഫാസും ഒരു ഒലീവ്മരത്തോട്ടമുടമയും തമ്മിൽ നടന്ന തർക്കങ്ങളുമാണ് ആ സംഭവം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെമൺ_ട്രീ&oldid=3644002" എന്ന താളിൽനിന്ന് ശേഖരിച്ചത്