ഗർഭാശയവലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലൂപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കുന്ന 'T'-ആകൃതിയുള്ള ചെറിയ ഉപകരണങ്ങളാണ് ഗർഭാശയവലയം അഥവാ ഐയുഡി (ഇൻട്രാ യൂട്രൈൻ ഡിവൈസ്). സാധാരണയായി ചെമ്പോ പ്ലാസ്റ്റിക്കോ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ലൂപ്പ് എന്നും അറിയപ്പെടുന്ന ഗർഭാശയവലയം ദീർഘകാലം ഉപയോഗിക്കാവുന്ന ഒന്നാണ്. കോപ്പർ ടി ഉദാഹരണം. ഇതിലെ ചെമ്പ് പുംബീജങ്ങളെ നശിപ്പിക്കുക വഴി അണ്ഡബീജസങ്കലനം നടക്കാനും സിക്താണ്ഡം ഉണ്ടാകാനുമുള്ള സാധ്യത ഇല്ലാതാക്കുന്നു. ഗർഭനിരോധന മാർഗങ്ങളിൽ ഒന്നായ ഇത് എടുത്തുമാറ്റിയാൽ ഗർഭം ധരിക്കുവാനുള്ള കഴിവ് തിരിച്ചുകിട്ടുന്ന ജനനനിയന്ത്രണത്തിന്റെ ഏറ്റവും ഫലവത്തായ ഒരു മാർഗ്ഗം ആണ്. അതിനാൽ ഉടനേ കുട്ടി വേണ്ട എന്നുള്ളവർക്ക് ഇത് ഫലപ്രദമാണ്.[1]

പ്ലാസ്റ്റിക് ഗർഭാശയവലയത്തിന് ഉപയോഗത്തിന്റെ ആദ്യം വർഷത്തിൽ 0.2 ശതമാനം പരാജയത്തിന്റെ നിരക്കുകൾ കണ്ടപ്പോൾ, ചെമ്പ് ഗർഭാശയവലയത്തിന് പരാജയ സാധ്യത ഏകദേശം 0.8 ശതമാനം ആണ്.[2] ജനനനിയന്ത്രണത്തിനുള്ള കൃത്രിമ ഗർഭനിരോധന മാർഗങ്ങളിൽ ഉപയോക്താക്കൾക്ക് ഇത് മികച്ച സംതൃപ്തി നൽകുന്നു.[3] 2007-ലെ കണക്ക് പ്രകാരം ലോകത്താകമാനം പതിനെട്ട് കോടി ഉപയോക്താക്കൾ ഗർഭാശയവലയം ഉപയോഗിക്കുന്നു. മറ്റ് സുരക്ഷാ മാർഗങ്ങൾ ഒന്നും സ്വീകരിക്കാതെയുള്ള സംഭോഗത്തിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽ ഇവ ഇടുന്നതും ഗർഭധാരണം തടയുന്നു.[4]

പ്രസവിച്ചിട്ടില്ലാത്ത യുവതികളിലും കൌമാരക്കാരിലും[3] ഇവ ഫലപ്രദവും സുരക്ഷിതവും ആണെന്ന് തെളിഞ്ഞിട്ടുണ്ട്. [5] ഗർഭാശയവലയം മുലയൂട്ടലിനെ ബാധിക്കുന്നില്ല, പ്രസവം നടന്നതിനു ശേഷം ഉടൻ തന്നെ ഇവ ധരിക്കുവാൻ സാധിക്കും, എന്നാൽ സിസേറിയന് ശേഷം 4 മുതൽ 6 ആഴ്ച വരെ കഴിഞ്ഞ് ഇവ ധരിക്കാവുന്നതാണ്.[6] ഗർഭഛിദ്രത്തിന് (പ്രസവം അലസിപ്പിക്കൽ) ശേഷം ഉടൻ തന്നെ ഇവ ധരിക്കുവാൻ സാധിക്കും.[7] ഒരിക്കൽ ദീർഘകാല ഉപയോഗം നടത്തിയിട്ട് ഗർഭാശയവലയം മാറ്റിയാൽ ഗർഭധാരണത്തിനുള്ള കഴിവ് സ്വാഭാവികമായി തിരിച്ചു വരുന്നു. അഞ്ച് മുതൽ ഏഴ് വർഷം വരെ തുടർച്ചയായി ഒരു ലൂപ്പ് ഉപയോഗിക്കാവുന്നതാണ്.[8]

ഇവയ്ക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല. ലൈംഗിക ജീവിതത്തെയും കോപ്പർ ടി ബാധിക്കില്ല. എന്നാൽ ചിലരിൽ ചെമ്പ് ഗർഭാശയവലയം അമിത ആർത്തവ രക്തസ്രാവത്തിനും വേദനയുള്ള കോച്ചിവലിക്കലിനും കാരണമാകാം.[9] ഹോർമോൺ അടങ്ങിയ ഗർഭാശയവലയം ആർത്തവം തടയുന്നതിനോ ആർത്തവ രക്തസ്രാവം നിലയ്ക്കുന്നതിനോ കാരണമാകാം. കോപ്പർ ടി ഇടുമ്പോൾ അവയുടെ സ്ഥാനം കൃത്യമാണോ എന്നുറപ്പ് വരുത്തേണ്ടത് ഫലപ്രാപ്തിക്ക് അത്യാവശ്യമാണ്.[6]


അവലംബം[തിരുത്തുക]

  1. Winner, B; Peipert, JF; Zhao, Q; Buckel, C; Madden, T; Allsworth, JE; Secura, GM. (2012). "Effectiveness of Long-Acting Reversible Contraception". New England Journal of Medicine. 366 (21): 1998–2007. doi:10.1056/NEJMoa1110855. PMID 22621627.CS1 maint: Multiple names: authors list (link)
  2. Hurt, K. Joseph, et al. (eds.) (2012-03-28). The Johns Hopkins manual of gynecology and obstetrics (4th ed.). Philadelphia: Wolters Kluwer Health/Lippincott Williams & Wilkins. p. 232. ISBN 978-1-60547-433-5. Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: Extra text: authors list (link)
  3. 3.0 3.1 Committee on Adolescent Health Care Long-Acting Reversible Contraception Working Group, The American College of Obstetricians and, Gynecologists (2012 Oct). "Committee opinion no. 539: adolescents and long-acting reversible contraception: implants and intrauterine devices". Obstetrics and gynecology. 120 (4): 983–8. PMID 22996129.
  4. Darney, Leon Speroff, Philip D. (2010). A clinical guide for contraception (5th ed. ed.). Philadelphia, Pa.: Lippincott Williams & Wilkins. pp. 242–243. ISBN 9781608316106.CS1 maint: Extra text (link)
  5. Black, K (2012 Oct). "A review of barriers and myths preventing the more widespread use of intrauterine contraception in nulliparous women". The European journal of contraception & reproductive health care : the official journal of the European Society of Contraception. 17 (5): 340–50. PMID 22834648. Unknown parameter |coauthors= ignored (|author= suggested) (help)
  6. 6.0 6.1 Gabbe, Steven (2012). Obstetrics: Normal and Problem Pregnancies. Elsevier Health Sciences. p. 527. ISBN 9781455733958.
  7. Steenland, MW (2011 Nov). "Intrauterine contraceptive insertion postabortion: a systematic review". Contraception. 84 (5): 447–64. PMID 22018119. Unknown parameter |coauthors= ignored (|author= suggested) (help)
  8. Hurd, [edited by] Tommaso Falcone, William W. (2007). Clinical reproductive medicine and surgery. Philadelphia: Mosby. p. 409. ISBN 9780323033091.CS1 maint: Extra text: authors list (link)
  9. Grimes, D.A., MD (2007). ""Intrauterine Devices (IUDs)" In:Hatcher, RA; Nelson, TJ; Guest, F; Kowal, D". Contraceptive Technology 19th ed. New York: Ardent Media.CS1 maint: Multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

[|ചിത്രം: ഐയുഡിയുടെ യഥാർത്ഥ വലിപ്പം]

"https://ml.wikipedia.org/w/index.php?title=ഗർഭാശയവലയം&oldid=3207833" എന്ന താളിൽനിന്ന് ശേഖരിച്ചത്