ഗർഭാശയവലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കുന്ന 'T'-ആകൃതിയുള്ള ചെറിയ ഉപകരണങ്ങളാണ് ഗർഭാശയവലയം അഥവാ ഐയുഡി (ഇൻട്രാ യൂട്രൈൻ ഡിവൈസ്). സാധാരണയായി ചെമ്പോ പ്ലാസ്റ്റിക്കോ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ലൂപ്പ് എന്നും അറിയപ്പെടുന്ന ഗർഭാശയവലയം ദീർഘകാലം ഉപയോഗിക്കാവുന്ന ഒന്നാണ്. കൃത്രിമ ഗർഭനിരോധന മാർഗങ്ങളിൽ ഒന്നായ ഇത് എടുത്തുമാറ്റിയാൽ ഗർഭം ധരിക്കുവാനുള്ള കഴിവ് തിരിച്ചാക്കാവുന്ന ജനനനിയന്ത്രണത്തിന്റെ ഏറ്റവും ഫലവത്തായ ഒരു മാർഗ്ഗം ആണ്.[1] പ്ലാസ്റ്റിക് ഗർഭാശയവലയത്തിന്, ഉപയോഗത്തിന്റെ ആദ്യം വർഷത്തിൽ 0.2 ശതമാനം പരാജയത്തിന്റെ നിരക്കുകൾ കണ്ടപ്പോൾ ചെമ്പ് ഗർഭാശയവലയത്തിന് പരാജയ സാധ്യത ഏകദേശം 0.8 ശതമാനം ആണ്.[2] ജനനനിയന്ത്രണത്തിനുള്ള കൃത്രിമ ഗർഭനിരോധന മാർഗങ്ങളിൽ ഉപയോക്താക്കൾക്ക് മഹത്തായ സംതൃപ്തി നൽകുന്നു.[3] 2007-ലെ കണക്ക് പ്രകാരം ലോകത്താകമാനം പതിനെട്ട് കോടി ഉപയോക്താക്കൾ ഗർഭാശയവലയം ഉപയോഗിക്കുന്നു.[4]

മുൻപ് പ്രസവിച്ചിട്ടില്ലാത്ത കൌമാരക്കാരിലും[3] ഇവ ഫലപ്രദവും സുരക്ഷിതത്വവും ആണെന്ന് തെളിഞ്ഞിട്ടുണ്ട്.[5] ഗർഭാശയവലയം മുലയൂട്ടലിനെ ബാധിക്കുന്നില്ല, പ്രസവം നടന്നതിനു ശേഷം ഉടൻ തന്നെ ഇവ ധരിക്കുവാൻ സാധിക്കും.[6] ഗർഭഛിദ്രത്തിന്(പ്രസവം അലസിപ്പിക്കൽ) ശേഷം ഉടൻ തന്നെ ഇവ ധരിക്കുവാൻ സാധിക്കും.[7] ഒരിക്കൽ ദീർഘകാല ഉപയോഗം നടത്തിയിട്ട് ഗർഭാശയവലയം മാറ്റിയാൽ ഗർഭധാരണത്തിനുള്ള കഴിവ് സ്വാഭാവികമായി തിരിച്ചു വരുന്നു.[8]

ചെമ്പ് ഗർഭാശയവലയം ആർത്തവ രക്തസ്രാവത്തിനും വേദനയുള്ള കോച്ചിവലിക്കലിനും കാരണമാകാം.[9] ഹോർമോൺ ഗർഭാശയവലയം ആർത്തവം തടയുന്നതിനോ ആർത്തവ രക്തസ്രാവം നിലയ്ക്കുന്നതിനോ കാരണമാകാം.[6]


അവലംബം[തിരുത്തുക]

  1. Winner, B; Peipert, JF; Zhao, Q; Buckel, C; Madden, T; Allsworth, JE; Secura, GM. (2012). "Effectiveness of Long-Acting Reversible Contraception". New England Journal of Medicine. 366 (21): 1998–2007. doi:10.1056/NEJMoa1110855. PMID 22621627. 
  2. Hurt, K. Joseph, et al. (eds.) (2012-03-28). The Johns Hopkins manual of gynecology and obstetrics (4th ed.). Philadelphia: Wolters Kluwer Health/Lippincott Williams & Wilkins. p. 232. ISBN 978-1-60547-433-5.  Unknown parameter |coauthors= ignored (|author= suggested) (help)
  3. 3.0 3.1 Committee on Adolescent Health Care Long-Acting Reversible Contraception Working Group, The American College of Obstetricians and, Gynecologists (2012 Oct). "Committee opinion no. 539: adolescents and long-acting reversible contraception: implants and intrauterine devices". Obstetrics and gynecology. 120 (4): 983–8. PMID 22996129.  Check date values in: |date= (help)
  4. Darney, Leon Speroff, Philip D. (2010). A clinical guide for contraception (5th ed. ed.). Philadelphia, Pa.: Lippincott Williams & Wilkins. pp. 242–243. ISBN 9781608316106. 
  5. Black, K (2012 Oct). "A review of barriers and myths preventing the more widespread use of intrauterine contraception in nulliparous women". The European journal of contraception & reproductive health care : the official journal of the European Society of Contraception. 17 (5): 340–50. PMID 22834648.  Unknown parameter |coauthors= ignored (|author= suggested) (help); Check date values in: |date= (help)
  6. 6.0 6.1 Gabbe, Steven (2012). Obstetrics: Normal and Problem Pregnancies. Elsevier Health Sciences. p. 527. ISBN 9781455733958. 
  7. Steenland, MW (2011 Nov). "Intrauterine contraceptive insertion postabortion: a systematic review". Contraception. 84 (5): 447–64. PMID 22018119.  Unknown parameter |coauthors= ignored (|author= suggested) (help); Check date values in: |date= (help)
  8. Hurd, [edited by] Tommaso Falcone, William W. (2007). Clinical reproductive medicine and surgery. Philadelphia: Mosby. p. 409. ISBN 9780323033091. 
  9. Grimes, D.A., MD (2007). ""Intrauterine Devices (IUDs)" In:Hatcher, RA; Nelson, TJ; Guest, F; Kowal, D". Contraceptive Technology 19th ed. New York: Ardent Media. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

[|ചിത്രം: ഐയുഡിയുടെ യഥാർത്ഥ വലിപ്പം]

"https://ml.wikipedia.org/w/index.php?title=ഗർഭാശയവലയം&oldid=2282321" എന്ന താളിൽനിന്നു ശേഖരിച്ചത്