Jump to content

ലീർണെ ദേശീയോദ്യാനം

Coordinates: 64°18′N 13°54′E / 64.300°N 13.900°E / 64.300; 13.900
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lierne National Park
LocationNord-Trøndelag, Norway
Nearest cityGrong
Coordinates64°18′N 13°54′E / 64.300°N 13.900°E / 64.300; 13.900
Area333 square kilometres (129 sq mi)
Established2004
Governing bodyDirectorate for Nature Management

ലീർണെ ദേശീയോദ്യാനം (നോർവീജിയൻLierne nasjonalpark) നോർവേയിലെ നോർഡ്-ട്രോൺഡെലാഗ് കൌണ്ടിയിൽ, ലീർണെ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2004 ഡിസംബർ 17 ന് ഒരു രാജകീയ പ്രമേയം വഴി സ്ഥാപിച്ചതാണ് ഈ ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിൻറെ ചുറ്റളവ് 333 ചതുരശ്ര കിലോമീറ്ററാണ് (129 ചതുരശ്ര മൈൽ). ഇത് സ്വീഡൻ അതിർത്തിവരെ വ്യാപിച്ചുകിടക്കുന്നു. ലിൻക്സ്, വോൾവറൈൻ (കരടി വർഗ്ഗം), കരടികൾ, കാട്ടുകോഴികൾ എന്നിവയിൽ സമൃദ്ധമായ വിശാലമായ പർവതപ്രദേശമാണ് ഈ ദേശീയോദ്യാനം. അപൂർവ്വയിനമായ ആർട്ടിക കുറുക്കനംയും ഇവിടെ കണ്ടുവരുന്നു.ഹിമയുഗ കാലഘട്ടത്തിൽ രൂപപ്പെട്ടതാണ് ഇവിടുത്തെ ഭൂമിയിൽ ഭൂരിഭാഗവും. സമുദ്രനിരപ്പിന് 1,000 മീറ്ററിൽ കൂടുതൽ (3,300 അടി) ഉയരമുള്ള നിരവിധി കൊടുമുടികൾ ഇവിടെയുണ്ട്. ഇവയിൽ ഏറ്റവും ഉയരമുള്ളത് 1,390 മീറ്റർ (4,560 അടി) ഉയരമുള്ള ഹെസ്റ്റ്‍ക്ജോൽടോപ്പ് എന്ന കൊടുമുടിയാണ്. ചതുപ്പുപ്രദേശങ്ങളടങ്ങിയിയ തണ്ണീർത്തടങ്ങളും തുറന്ന വനപ്രദേശങ്ങളും ഇവിടെയുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. Store norske leksikon. "Lierne nasjonalpark" (in Norwegian). Retrieved 2011-09-09.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ലീർണെ_ദേശീയോദ്യാനം&oldid=2853328" എന്ന താളിൽനിന്ന് ശേഖരിച്ചത്