ലിൻഡ്സെ ലോഹൻ
ലിൻഡ്സെ ലോഹൻ | |
---|---|
ജനനം | Lindsay Dee Lohan ജൂലൈ 2, 1986 |
തൊഴിൽ | Actress, singer |
സജീവ കാലം | 1989–present |
മാതാപിതാക്ക(ൾ) | Michael Lohan Dina Lohan |
ബന്ധുക്കൾ | Michael Lohan Jr. (brother) Aliana Lohan (sister) Ashley Horn (paternal half-sister) |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ |
ലിൻഡ്സെ ലോഹൻ ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. 1986 ജൂലൈ 2 ന് ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്സിൽ ജനിച്ചു. മൂന്നാം വയസിൽ കുട്ടികളുടെ ഫാഷൻ മോഡലായാണ് കലാരംഗത്ത് പ്രവേശിക്കുന്നത്. പത്താം വയസിൽ “അനതർ വേൾഡ്” എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു. 1998 ൽ തന്റെ പതിനൊന്നാമത്തെ വയസിൽ ഡിസ്നിയുടെ പുനർനിർമ്മിക്കപ്പെട്ട വിമിർശനാത്മകവും വാണിജ്യപരമായി വിജയിച്ചതുമായ “ദ പേരന്റ് ട്രാപ്പ്” എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ ഡിസ്നിയുടെതന്നെ “ഫ്രീക്ക് ഫ്രൈഡേ” യും സാമ്പത്തികമായും കലാപരമായും വിജയിച്ച ചിത്രമായിരുന്നു.
2004 ൽ പ്രദർശനത്തിനെത്തിയ “മീൻ ഗേൾസ്” (Mean Girls), 2005 ലെ ഡിസ്നിയുടെ “ഫുള്ളി ലോഡഡ്, എന്നീ ചിത്രങ്ങൾ ലോഹനെ കൌമാരപ്രായക്കാരുടെ ആരാധനാപാത്രമാക്കി. 2006 ൽ പുറത്തിറങ്ങിയ “ജസ്റ്റ് മൈ ലക്ക്” പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ഇതിനു ശേഷം ലോഹൻ തെരഞ്ഞെടുത്തതും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. ഇക്കാലത്ത് അഭിനയിച്ച “A Prairie Home Companion” (2006), “Bobby” (2006) “Chapter 27” (2007) എന്നിവ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളാണ്.
ജീവിതരേഖ
[തിരുത്തുക]ലിൻഡ്സെ ലോഹൻ 1986 ജൂലൈ 2 ന് ന്യൂയോർക്കിലെ “ദ ബ്രോങ്ക്സ്” പട്ടണത്തിൽ ജനിച്ച് ന്യൂയോർക്കിലെ തന്നെ പട്ടണങ്ങളായ മെറിക്ക്, കോൾഡ് സ്പ്രിങ് ഹാർബർ എന്നിവിടങ്ങളിൽ കുട്ടിക്കാലം ചിലവഴിച്ചു. ഒരു മുൻകാല വാൾ സ്ട്രീറ്റ് വ്യവസായിയായിരുന്ന മൈക്കേൾ ലോഹൻ, ഡിന എന്നിവരുടെ മൂത്ത പുത്രിയായിരുന്നു ലോഹൻ. ഒരു പഴയകാല ഗായികയും നർത്തകിയുമായരുന്നു ലോഹൻറെ മാതാവ്. ലോഹന് താഴെ മോഡലുകളും അഭിനേതാക്കളുമായ മൂന്നു സഹോദരങ്ങൾ കൂടിയുണ്ട്. “ദ പേരൻറ് ട്രാപ്പ്” എന്ന സിനിമയിൽ ലോഹനോടൊപ്പം സഹോദരൻ മൈക്കേൾ ജൂനിയർ അഭിനയിച്ചിരുന്നു. “അലി” എന്നറിയപ്പെടുന്ന അലീന, “കോഡി” എന്ന ലക്കോട്ട ലോഹൻ എന്നിവരാണ് സഹോദരിമാർ. ലോഹൻ ഐറീഷ്-ഇറ്റാലിയൻ പാരമ്പര്യമുള്ള വ്യക്തിയാണ്. അമ്മവഴിയുളള പൂർവ്വികർ പ്രബല ഐറിഷ്‍ കത്തോലിക്കാ പാരമ്പര്യമുള്ളവരും പ്രപിതാമഹൻ ജോൺ എൽ സള്ളിവൻ ലോങ് ഐലന്റിലെ “Pro-life” പാർട്ടിയുടെ സഹസ്ഥാപകനുമായിരുന്നു. ഗ്രേഡ് 11 വരെ ലോഹൻ കോൾഡ് സ്പ്രിങ് ഹാർബർ ഹൈസ്കൂളിലും സാൻഫോർഡ് എച്ച. കാൽഹൺ ഹൈസ്കൂളിലുമായി സയൻസ്, കണക്ക് എന്നിവ ഐഛിക വിഷയമായി പഠനം തുടർന്നിരുന്നു.
ലോഹൻറെ മാതാപിതാക്കളുടെ ജീവിതം കോളിളകിയ കടൽ പോലെ പ്രക്ഷുബ്ധമായിരുന്നു 1985 ൽ വിവാഹിതരായ അവർ ലോഹന് മൂന്നു വയസു പ്രായമുള്ളപ്പോൽ വേർപിരിയുകയും പിന്നീട് ഒന്നിച്ചു ചേരുകയും ചെയ്തു. 2005 ൽ വീണ്ടും അവർ വേർപിരിയുകയും 2007 ൽ വിവാഹമോചനമുണ്ടാകുകുയും ചെയ്തു.
അഭിനയജീവിതം
[തിരുത്തുക]1989 മുതൽ 2006 വരെ:
[തിരുത്തുക]മൂന്നാമത്തെ വയസിൽ കുട്ടികളുടെ മോഡലായി “ഫോർഡ് മോഡൽസിലാണ്” (1946 ൽ സ്ഥാപിക്കപ്പെട്ട ന്യൂയോർക്കിലെ ഇൻറർനാഷണൽ മോഡലിങ് എജൻസി) ലോഹൻ തുടക്കം കുറിക്കുന്നത്. Calvin Klein ൻറെയും Abercrombie യുടെയും കുട്ടികളുടെ വസ്ത്രങ്ങളിൽ ഫാഷൻ മോഡലായും പിസ ഹട്ട്, വെൻഡിസ് (Wendy's), Bill Cosby തുടങ്ങി അറുപതോളം ടെലിവിഷൻ പരസ്യങ്ങളിൽ പ്രമുഖ ബ്രാൻറുകളെ പ്രതിനിധീകരിച്ചു. 10 വയസു പ്രായമുള്ളപ്പോൾ ടെലിവിഷൻ പരമ്പരയായ Another World ൽ “അലക്സാൻട്ര “അല്ലി” ഫ്ലവർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയായി.
1998 ൽ ഡിസ്നിയുടെ ഹാസ്യ കുടുംബ ചിത്രമായ “ദ പേരൻറ് ട്രാപ്പിൽ” അഭിനയിക്കുന്നതുവരെ ഈ ടെലിവിഷൻ പരമ്പരയിൽ തുടർന്നു. 1961 ൽ പുറത്തിറങ്ങിയ ഡിസ്നിയുടെ തന്നെ ഒരു സിനിമയുടെ റീമേക്കായിരുന്നു ഇത്. ഈ ചിത്രത്തിൽ ബാല്യകാലത്ത് പിരിഞ്ഞുപോയതും വിവാഹമോചിതരായ മാതാപിതാക്കളെ വീണ്ടും ഒന്നിപ്പിക്കുവാൻ പ്രചോദനം നൽകുന്നതുമായ ഇരട്ടക്കുട്ടികളായി ലോഹൻ ഇരട്ട കഥാപാത്രങ്ങളായി അഭിനയിച്ചു. മാതാപിതാക്കളായി ഡെന്നീസ് ക്വായിഡ് (Dennis Quaid), നടാഷ റിച്ചാർഡ്സൺ (Natasha Richardson) എന്നിവരാണ് അഭിനയിച്ചത്. ലോകവ്യാപകമായി ഈ ചിത്രം 92 മില്ല്യൺ ഡോളർ നേടി. ആദ്യ ചിത്രംതന്നെ പ്രേക്ഷകരിൽ ലോഹനെക്കുറിച്ചു മതിപ്പുളവാക്കി. 1961 ലെ മൂലചിത്രത്തിൽ ഇതേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ഹൈലി മിൽസിനോട് (Hayley Mills) കിടപിടിക്കുന്ന അഭിനയമാണ് ലോഹൻ കാഴ്ചവച്ചതെന്ന് നിരൂപകൻ കെന്നത്ത് ടുറാൻ (Kenneth Turan) സാക്ഷ്യപ്പെടുത്തുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് ലോഹനെ തേടിയെത്തി. ഇതേത്തുടർന്ന് ഡിസ്നിയുടെ അടുത്ത മൂന്നു ചിത്രങ്ങളിലേയ്ക്കും ലോഹൻ കരാറൊപ്പിട്ടു. പതിനാലാമത്തെ വയസിൽ ബെറ്റി മിഡ്‍ലറുടെ (Bette Midler) മകളായി “Bette” എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും നിർമ്മാണ യൂണിറ്റ് ന്യൂയോർക്കിൽ നിന്ന് ലോസ് ആഞ്ജലസിലേയ്ക്കു മാറിയതോട് ഇത് ഏതാനും എപ്പിസോഡുകൾക്കു ശേഷം ഉപേക്ഷിച്ചു. 2000 ൽ ടൈറ ബാങ്ക്സിനൊപ്പം (Tyra Banks) “Life-Size”, 2002 ൽ “Get a Clue” എന്നിങ്ങനെ ഡിസ്നിയുടെ രണ്ടു ടെലിസിനിമകളിൽ കൂടി ലോഹൻ അഭിനയിച്ചിരുന്നു.
അഭിനയിച്ച തെരഞ്ഞെടുത്ത ചിത്രങ്ങൾ
[തിരുത്തുക]- ദ പേരന്റ് ട്രാപ്പ് (1998)
- ലൈഫ്-സൈസ് (2000)
- ഗെറ്റ് എ ക്ലൂ (2002)
- ഫ്രീക്കി ഫ്രൈഡേ (2003)
- Confessions of a Teenage Drama Queen (2004)
- Mean Girls (2004)
- Herbie: Fully Loaded (2005)
- A Prairie Home Companion (2006)
- Just My Luck (2006)
- Bobby (2006)
- Chapter 27 (2007)
- Georgia Rule (2007)
- I Know Who Killed Me (2007)
- Labor Pains (2009)
- Machete (2010)
- ലിൻഡ്സേ ലോഹൻസ് ഇന്ത്യൻ ജേർണി (2010)
- ലിസ് & ഡിക്ക് (2012)
- ഇനപ്രോപ്രിയേറ്റ് കോമഡി (2013)
- ദ കാന്യൺസ് (2013)
- എമംഗ് ദ ഷാഡോസ് (2019)
സ്റ്റുഡിയോ ആൽബങ്ങൾ
[തിരുത്തുക]ആൽബത്തിൻറെ പേര് | വിശദാംശങ്ങൾ | Peak chart positions | Certifications | വിൽപന | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
US[2] | AUS[3] | AUT[4] | CAN[5] | GER[6] | JPN[7] | POL[8] | UK[9] | |||||||
Speak |
|
4 | 57 | 36 | 9 | 53 | 19 | 12 | 105 |
| ||||
A Little More Personal (Raw) |
|
20 | 88 | — | — | — | 44 | — | — |
|
| |||
"—" denotes releases that did not chart or were not released in that territory. |
അവലംബം
[തിരുത്തുക]- ↑ Guglielmi, Jodi (March 10, 2016). "Inside Lindsay Lohan's New Life in London and New Romance: 'She Will Never Come Back to Hollywood,' Says Source". People. Retrieved January 1, 2017.
- ↑ "Artist Chart History – Lindsay Lohan". Billboard. Retrieved December 2, 2010.
- ↑ Lindsay Lohan on the ARIA Charts:
- All singles: "Discography Lindsay Lohan". Australian Recording Industry Association. Australian-charts.com at Hung Medien. Retrieved 2009-12-23.
- Speak: "The ARIA Report: Week Commencing 17 January 2005" (PDF) (777). Pandora Archive. January 20, 2005. Retrieved October 1, 2014.
{{cite journal}}
: Cite journal requires|journal=
(help) - A Little More Personal (Raw): "The ARIA Report: Week Commencing 13 February 2006" (PDF) (832). Pandora Archive. February 20, 2006. Retrieved October 1, 2014.
{{cite journal}}
: Cite journal requires|journal=
(help)
- ↑ "Austrian charts - Lindsay Lohan". austriancharts.com. 2006-08-23. Retrieved 2011-12-29.
- ↑ "Canadian Albums - Lindsay Lohan". Billboard. Retrieved April 23, 2010.
- ↑ "Lohan, Lindsay: chart history: Media Control Top 100 Albums". charts.de. Media Control GfK International. Retrieved November 22, 2011.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ "Jaoan Chart". Oricon. Retrieved December 2, 2010.
- ↑ "Bridgit Mendler: Hello My Name Is... - Album Charts Week November 26, 2006". ZPAV. Retrieved 2011-04-12.
- ↑ "The Official UK Singles Chart for the week ending January 27, 2004". ChartsPlus. Milton Keynes: IQ Ware Ltd (322): 7.
{{cite journal}}
:|access-date=
requires|url=
(help) - ↑ 10.0 10.1 http://riaa.com/goldandplatinumdata.php?content_selector=gold-platinum-searchable-database
- ↑ ゴールド等認定作品一覧 2005年8月 (in ജാപ്പനീസ്). Recording Industry Association of Japan. August 10, 2011. Retrieved August 10, 2011.
- ↑ Fame Game. Billboard. Nielsen Business Media, Inc. May 17, 2008. Retrieved September 14, 2013.
{{cite book}}
: Italic or bold markup not allowed in:|publisher=
(help)