ലിസ എൽമലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറാണ് ലിസ എൽമലെ (ജനനം 1984).[1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1984 ൽ ഫ്ലോറിഡയിലെ മിയാമിയിലാണ് ലിസ എൽമലെ ജനിച്ചത്.[2][3] പരിമിതമായ വരുമാനത്തിൽ അമ്മയോടൊപ്പം ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് അവർ വളർന്നത്. പിതാവ് ഒരു ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫറായിരുന്നു.[4] മാൻഹട്ടനിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്‌സിൽ ചേർന്ന ലിസ, 2007 ൽ അവിടെ നിന്നും ഫൈൻ ആർട്സ് ബിരുദം നേടി.[5]

കരിയർ[തിരുത്തുക]

രീതികൾ[തിരുത്തുക]

2007 ൽ കൊളോഡിയൻ പ്രോസസ് പഠിച്ച എൽമാലെ ടിൻടൈപ്പ് ഫോട്ടോഗ്രാഫുകൾ ആണ് സൃഷ്ടിക്കുന്നത്. സെഞ്ച്വറി യൂണിവേഴ്സലാണ് അവരുടെ പ്രിയപ്പെട്ട ക്യാമറ; അതിൽ ഒരു ഷ്നൈഡർ ക്രെസ്നാച്ച് 300 എംഎം ലെൻസ് ഉപയോഗിക്കുന്നു.[6] വെറ്റ് കൊളോഡിയൻ പ്രോസസ്സ് എന്നത് അർത്ഥമാക്കുന്നത് രാസവസ്തുക്കൾ പ്ലേറ്റിൽ നനഞ്ഞിരിക്കുമ്പോൾ ചിത്രങ്ങൾ ചിത്രീകരിച്ച് വികസിപ്പിക്കണം എന്നാണ്.[3] അപ്പലാച്ചിയൻ നാടോടി സംഗീതജ്ഞരെ കേന്ദ്രീകരിക്കുന്നവയാണ് അവരുടെ പല ഫോട്ടോഗ്രാഫുകളും. ഇതിനായി ഒരു ടൊയോട്ട ടക്കോമ ട്രക്കിനെ ഒരു മൊബൈൽ ഡാർക്ക്‌റൂമാക്കി മാറ്റി സ്വയം ഡ്രൈവ് ചെയ്ത് ചിത്രങ്ങളെടുക്കണം.[2] കൊളോഡിയൻ പ്രക്രിയയുടെ സമയ പരിമിതി കാരണം, എൽമാലെ ഫോട്ടോഗ്രാഫുകൾ എടുത്ത് മുപ്പത് മിനിറ്റിനുള്ളിൽ തന്നെ അവ വികസിപ്പിക്കുന്നു. ഇമേജുകൾ എടുക്കുന്നതും വികസിപ്പിക്കുന്നതും ഒരുമിച്ചാണ്.

അവാർഡുകളും ബഹുമതികളും[തിരുത്തുക]

  • 2010: ആർട്ടിസ്റ്റ് ഇൻ റസിഡൻ്റ് അറ്റ് എവർഗ്ലേഡ്സ് നാഷണൽ പാർക്ക്
  • 2011: ആരോൺ സിസ്‌കൈൻഡ് ഫൗണ്ടേഷൻ ഐപിഎഫ് ഗ്രാന്റ് നേടി[3]
  • 2012: റൂത്ത് ആൻഡ് ഹരോൾഡ് ചെൻ‌വെൻ ഫൗണ്ടേഷൻ ഗ്രാന്റ് നേടി[7]
  • 2013: ഫോട്ടോ ഡിസ്ട്രിക്റ്റ് ന്യൂസിൻ്റെ "30 New And Emerging Photographers To Watch" ലിസ്റ്റിൽ ഉൾപ്പെട്ടു[8]
  • 2015: അപ്പർച്ചർ പോർട്ട്‌ഫോളിയോ മൽസരത്തിൽ റണ്ണർ അപ്പ്[9]

ഫോട്ടോ പ്രദർശനങ്ങൾ[തിരുത്തുക]

എൽമലെയുടെ ചില പ്രദർശനങ്ങളിൽ ഇവ ഉൾപ്പെടുന്നു:[3]

  • എവർഗ്ലേഡ്സ് : സൗത്ത് ഫ്ലോറിഡയിലെ പരിസ്ഥിതിയെക്കുറിച്ചുള്ള ഫോട്ടോ സീരീസ്
  • അമേരിക്കൻ ഫോക്ക് : അപ്പലാചിയൻ നാടോടി സംഗീതജ്ഞരുടെ ഫോട്ടോ സീരീസ്

സ്വകാര്യ ജീവിതം[തിരുത്തുക]

2014 ൽ എൽമലെ ബ്രൂക്ലിനിൽ നിന്ന് വെസ്റ്റ് വിർജീനിയയിലെ പാവ് പാവിലേക്ക് മാറി.[2]

പരാമർശങ്ങൾ[തിരുത്തുക]

  1. "100 Words: Lisa Elmaleh On Photography". NPR. 21 January 2010. Retrieved 31 March 2019.
  2. 2.0 2.1 2.2 Estrin, James (27 March 2019). "Tintype Portraits of Old-Time Musicians from Appalachia". The New York Times. Retrieved 31 March 2019.
  3. 3.0 3.1 3.2 3.3 "Lisa Elmaleh". Southbound. Retrieved 31 March 2019.
  4. Smithson, Aline (2 October 2017). "Lisa Elmaleh: The States Project: West Virginia". Lenscratch. Retrieved 31 March 2019.
  5. "SVA Students and Alumni Awarded in PDN Photo Annual 2014". SVA CloseUp. 17 July 2014. Archived from the original on 2019-08-02. Retrieved 31 March 2019.
  6. Nikitas, Theano (6 March 2017). "The rebirth of tintype: an old photographic medium is revitalized". Popular Photography. Retrieved 31 March 2019.
  7. "Winning Artists". Ruth and Harold Chenven Foundation. Archived from the original on 2020-07-30. Retrieved 31 March 2019.
  8. "30 New And Emerging Photographers To Watch – PDN 2013". aPhotoEditor. 5 March 2013. Retrieved 31 March 2019.
  9. "2015 Aperture Portfolio Prize Runner Up--Lisa Elmaleh". Aperture. Archived from the original on 2019-04-01. Retrieved 31 March 2019.
"https://ml.wikipedia.org/w/index.php?title=ലിസ_എൽമലെ&oldid=4069950" എന്ന താളിൽനിന്ന് ശേഖരിച്ചത്