Jump to content

ലിന മെഡീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിന മേഡീന
ലിന മെഡീന, ഇന്നും അന്നും
ജനനം (1933-09-23) 23 സെപ്റ്റംബർ 1933  (90 വയസ്സ്)[1]
ദേശീയതപെറുവിയൻ
അറിയപ്പെടുന്നത്വൈദ്യശാസ്ത്രം ഉറപ്പാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ആമ്മ
ജീവിതപങ്കാളി(കൾ)റൗൾ ജുറാഡോo (m. 1970s)
കുട്ടികൾജെറാഡോ മെഡീന
(1939-05-14)14 മേയ് 1939 – 1979 (aged 40)
റൌൽ ജുറാഡോ ജൂ.
1972 (വയസ്സ് 51–52)
മാതാപിതാക്ക(ൾ)റ്റിബുറേലൊ മെഡീന
വിക്റ്റോറിയ ലൊസേയ

വൈദ്യശാസ്ത്രചരിത്രത്തിൽ ഉറപ്പാക്കിയ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാണ്ലിന മെഡീന (പൂർണ്ണ നാമം:ലിന മാർസെല മെഡീന ദെ ജുറാദോ)(സ്പാനിഷ് ഉച്ചാരണം: [ˈlina meˈðina]; born 23 September 1933)[1]. പെറുവിലെ കാസ്റ്റ്രൊവിരെന്യ പ്രദേശത്ത് ടിക്രാപൊയിൽ 1933 സെപ്റ്റംബർ 23നു ജനനം.[1] പ്രസവിക്കുമ്പോൾ 5 വർഷം 7 മാസ്ം 21 ദിവസം ആയിരുന്നു അവളൂടെ പ്രായം. .[2]

ആദ്യകാലം

[തിരുത്തുക]

പെറുവിലെ റ്റിക്രാപോയിൽ വിശ്വകർമ്മ ദമ്പതികളായ റ്റിബുറേലൊ മെഡീനയുടെയും വിക്റ്റോറിയ ലൊസേയയുടെയും ഒമ്പത് മക്കളീൽ[3] ഒരുവളായി 1933 സെപ്റ്റംബർ 23നു ജനിച്ചു. [2] അച്ഛൻ ആഭരണനിർമ്മാണജോലിയായിരുന്നു. അരക്കെട്ടിന്റെ അസാധാരണമായ വളർച്ച യാണ് അവളെ ആശുപത്രിയിലെത്തിച്ചത്. ആദ്യം പ്രേതബാധ എന്ന ചിന്തയിൽ ചില മന്ത്രവാദം ഒക്കെ നോക്കി[4]ട്യൂമറിനുഌഅ ചികിത്സക്കിടയിൽ അവൾ 7 മാസം ഗർഭിണിയാണെന്നറിഞ്ഞു. ഡോ. ഗറാർഡോ ലൊസാഡ അവളെ മറ്റ് വിദഗ്ദ്ധരുമായി ബന്ധപ്പെടുത്തി ഗർഭം ഉറപ്പാക്കി. .[1]

അക്കാലത്തെ സെന്റ് അന്റോണിയൊ ലൈറ്റ് പോലുള്ള പത്രങ്ങളിൽ ഇവരുടെ ഗർഭവും പ്രായവും പക്വതയും എല്ലാം പരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പെറുവിയൻ ഒബ്സ്റ്ററ്റീഷ്യൻ /മിഡ്വൈഫ് അസ്സോസിയേഷൻ ഒരു അഭ്യർത്ഥന ലോക വൈദ്യശാസ്ത്രജ്ഞരോട് പുറപ്പെടുവിച്ചതായും അത് നടക്കാതെ പോയതായും കാണുന്നു. [5]അതിനുവേണ്ടി അമേരിക്കയിലേക്ക് അവളെ കൊണ്ടുപോകണമെന്നു അവർ അഭ്യർത്ഥിച്ചു"[6] ഡോക്റ്റർ ലൊസെഡ അവളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി എന്നും അവ പക്ഷേ നഷ്ടപ്പെട്ടെന്നും കാണുന്നു. "[6]

ഒന്നരമാസത്തിനുശേഷം 1939 മെയ് 14നു സിസേറിയനിലൂടെ തന്റെ 5വയസ്സ് 7 മാസ്ം 21 ദിവസം പ്രായത്തിൽ ലിന ഒരാൺകുഞ്ഞിനു ജന്മം നൽകി,[1] the youngest known person in history to give birth. അവളുടെ വളർച്ചയെത്താത്ത അരക്കെട്ടു കാരണമാണ് സിസേറിയൻ നിർബന്ധമാക്കിയത്. ലിസാഡ, ഡോ. ബുസല്യൂ, ഡോ കൊളരാറ്റ എന്നിവരാണ് ശസ്ത്രകിയക്ക് നേതൃത്വം നൽകിയത്. അവളെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോൾ അവളുടെ പ്രത്യുത്പാദനാവയവങ്ങൾ പൂർണ വളർച്ചയെത്തിയിരുന്നു എന്ന് മനസ്സിലായി. .[2] ഡോ എഡ്മുണ്ടോ എസ്കോമെൽ തന്റെ ലാ പെസ്സെ മെഡിക്കലെ എന്ന വൈദ്യശാസ്ത്രമാസികയിൽ വിശദമായി വിവരിക്കുന്നു. അവളുടെ ആദ്യ ആർത്തവം അവൾക്ക് മൂന്നു വയസ്സുള്ളപ്പോൾ സംഭവിച്ചു എന്നാണ് ഈ ലേഖനം പറയുന്നത്. [1][7][8] (രണ്ടരവയസ്സിലെന്ന് വേറെ ചില ലേഖനങ്ങളിൽ കാണുന്നു.)[2]

മെഡിനയുടെ മകനു 2.7 kg (6.0 lb; 0.43 st) ഭാരം ജനനത്തിൽ ഉണ്ടായിരുന്നു. ഡോക്റ്ററോടുള്ള ബഹുമാനത്തിൽ അവനു ജറാർഡോ എന്ന് പേരിട്ടു. ലിന തന്റെ ചേച്ചിയാണെന്ന ധാരണയിലാണ് ജെറാർഡോ വളർന്നത്. 10 വയസ്സുള്ളപ്പോഴാണ് അവൾ തന്റെ അമ്മയാണെന്ന് അവനറിഞ്ഞത്. .[1]

കുഞ്ഞിന്റെ പിതൃത്വം

[തിരുത്തുക]

ലിന ഒരിക്കലും ജറാർഡോയുടെ പിതാവിനെയോ ഗർഭത്തിനുകാരണമായ സാഹചര്യങ്ങളോ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. എസ്കോമെൽ അത് അവൾക്ക് അറിയില്ലായിരിക്കും എന്ന നിഗമനത്തിലാണ് എത്തിയത്.".[1] കുഞ്ഞിന്റെ പിതൃത്വം ആരോപിച്ച് ലിനയുടെ പിതാവിന്റെപേരിൽ ബാലപീഡനം കേസ് ചെയ്തു. പക്ഷേ തെളിവിന്റെ അഭാവത്തിൽ വിട്ടു. ചുരുക്കത്തിൽ ജറാർഡോയുടെ പിതൃത്വം ഇന്നും ചുരുളഴിഞ്ഞിട്ടില്ല.[1][9] അവളുടെ കുഞ്ഞ് ആരോഗ്യത്തോടെ വളർന്നു. അദ്ദേഹം 1979ൽ 40ആം വയസ്സിൽ മരിച്ചു.[1]

ജീവിതം

[തിരുത്തുക]

മെഡീന ലൊസാഡയുടെ ലിമക്ലിനിക്കിൽ സെക്രട്ടറിയായി ജോലി ചെയ്തു. അദ്ദേഹം അവൾക്ക് വിദ്യാഭ്യാസവും പുത്രനെ വളർത്തി ഹൈസ്കൂൾ വരെ പഠിപ്പിക്കാനും സഹായിച്ചു..[10] 1972ൽ ലിന റൗൾ ജുറാഡോ യെ വിവാഹം ചെയ്തു. 1972ൽ ആദ്യ പ്രസവത്തിനു 33 വർഷത്തിനു ശേഷം ഒരു പുത്രൻ ജനിച്ചു.. 2002ലെ അറിവനുസരിച്ച്,ലിമ ജില്ലയിലെ ചിക്കാഗോ ചിക്കൊ ഗ്രാമത്തിൽ വസിച്ചു. .[11] ആവർഷം അവൾ റോയിറ്റേഴ്സ് മാസികക്ക് അഭിമുഖം നിഷേധിച്ചു.[2] അതിനുമുമ്പും പല റിപ്പോർട്ടർമാരെ അവർ മടക്കിയയച്ചിരുന്നു.[10]

തെളിവുകൾ

[തിരുത്തുക]

സംശയങ്ങൾക്ക് നടുവിലും പല വിദഗ്ദ്ധരും അവളുടെ ചിത്രങ്ങളും, എക്സ് റേ, ബയോപ്സി പൊലുള്ളവ പരിശോധിച്ചിട്ടുണ്ട്. ഡോക്റ്റർ മാർ ഏടുത്ത ഫോട്ടോകളും പരിശോധനയിലുണ്ട്. [1][12][13]

ലിനക്ക് ഏഴുമാസം ഗർഭമുള്ളപ്പോൾ അവളുടെ ഇടത് ഭഗത്തുനിന്നും എടുത്ത അവളുടെ നഗ്നമായ ഒരു ഫോട്ടൊ ആണ് ലഭ്യമായിട്ടുള്ളത്. [14]

1955ലെ ഒരു പ്രത്യേക കേസിലല്ലാതെ,[2] ഇത്രയും നേരത്തെ പ്രായപൂർത്തിയാകുന്നതും പ്രസവിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.[2][8]5 വയസ്സുള്ള ഒരു കുഞ്ഞ് എങ്ങനെ ഗർഭിണിയാകും, പ്രസവിക്കും എന്നതിനുള്ള ഒരു വിശദീകരണം കഠിനമാണ്.[10]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 Mikkleson, David (7 February 2015). "Youngest Mother". Snopes.com. Retrieved 25 January 2017.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Six decades later, world's youngest mother awaits aid". The Telegraph. 27 August 2002. Archived from the original on 16 July 2009. Retrieved 14 July 2009.
  3. https://www.thetrentonline.com/meet-worlds-youngest-mother-5-year-old-lina-gave-birth-baby-weighing-2-7kg-pictured-2/
  4. Elgar Brown (for Chicago Evening American). "American scientists await U.S. visit of youngest mother: Peruvian girl and baby will be exhibited", San Antonio Light, 11 July 1939, page 2A.
  5. The San Antonio Light newspaper reported in its 16 July, 1939, edition—
  6. 6.0 6.1 Elgar Brown (for Chicago Evening American). "Wide sympathy aroused by plight of child-mother: opportunity seen to make Lina independent," San Antonio Light, 16 July 1939, page 4.
  7. Janice Delaney; Mary Jane Lupton; Emily Toth (1988). The Curse: A Cultural History of Menstruation (2nd (revised) ed.). University of Illinois Press. p. 51. ISBN 0252014529.
  8. 8.0 8.1 Rodney P. Shearman (1985). Clinical reproductive endocrinology. Churchill Livingstone. p. 401. ISBN 0443026459. In a number of instances, precocious pregnancies at a very early age have been reported. The striking example is that of Lina Medina, who had a Caesarean section when 5 ½ years old, but there have been other pregnancies in children aged 6, 7, 8 and 9 years (Sickel, 1946).
  9. "Little Mother". Time. 16 December 1957. Archived from the original on 2009-07-16. Retrieved 16 November 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)
  10. 10.0 10.1 10.2 Luis Leon (30 October 1955). "Son of child mother wants to be doctor". Cedar Rapids Gazette. Associated Press. p. 18 – via NewspaperArchive.com.
  11. Henry Dietz (15 July 1998). Urban Poverty, Political Participation, and the State: Lima, 1970–1990. University of Pittsburgh Press. p. 83. ISBN 978-0-8229-7193-1.
  12. The Journal of Medical-physical Research: A Journal of Progressive Medicine and Physical Therapies, Volumes 15-16. American Association for Medico-Physical Research. 1941. p. 188. Lina Medina... Dear Dr. Eales: 'We are pleased to give you permission to publish the story of Lina Medina' ... An x-ray examination revealed a foetal skeleton and left no doubt as to a positive uterine gestation.
  13. Ashley Montagu (1979). The reproductive development of the female: a study in the comparative physiology of the adolescent organism. PSG Publishing Company. p. 137. ISBN 0884162184.
  14. "La Presse médicale", 47(43): 875, 1939 "La Plus Jeune Mère du Monde". (31 May 1939).
  • Escomel, Edmundo (13 May 1939). "La Plus Jeune Mère du Monde". La Presse Médicale. 47 (38): 744.
  • Escomel, Edmundo (31 May 1939). "La Plus Jeune Mère du Monde". La Presse Médicale. 47 (43): 875.
  • Escomel, Edmundo (19 December 1939). "L'ovaire de Lina Medina, la Plus Jeune Mère du Monde". La Presse Médicale. 47 (94): 1648.
  • "Five-and-Half-Year-old Mother and Baby Reported Doing Well". Los Angeles Times: 2. 16 May 1939.
  • "Physician Upholds Birth Possibility". Los Angeles Times: 2. 16 May 1939.
  • "U.S. Health Official Returns from Peru". The New York Times: 9. 15 November 1939.
  • "Mother, 5, to Visit Here". The New York Times: 21. 8 August 1940.
  • "Wife of Peruvian Envoy Arrives to Join Him Here". The New York Times: 8. 29 July 1941.
  • "The Mother Peru Forgot". The Hamilton Spectator. Spectator Wire Services: B4. 23 August 2002.
"https://ml.wikipedia.org/w/index.php?title=ലിന_മെഡീന&oldid=4098525" എന്ന താളിൽനിന്ന് ശേഖരിച്ചത്