ലിച്ച്ഫീൽഡ്, കണക്റ്റിക്കട്ട്
ലിച്ച്ഫീൽഡ്, കണക്റ്റിക്കട്ട് | ||
---|---|---|
Commercial blocks on West Street | ||
| ||
Motto(s): Unitas Sub Lege (Latin) "Unity Under the Law" | ||
Location in Litchfield County, Connecticut | ||
Coordinates: 41°44′50″N 73°11′23″W / 41.74722°N 73.18972°W | ||
Country | United States | |
U.S. state | Connecticut | |
County | Litchfield | |
Region | Northwest Hills | |
Incorporated | 1719[1] | |
• First Selectman | Denise Raap (D) | |
• Selectmen | Anne C. Dranginis (D) Tom Waterhouse (R) Jonathan E. Torrant (R) Jeffrey J. Zullo (D) | |
• ആകെ | 56.8 ച മൈ (147.1 ച.കി.മീ.) | |
• ഭൂമി | 56.1 ച മൈ (145.3 ച.കി.മീ.) | |
• ജലം | 0.7 ച മൈ (1.8 ച.കി.മീ.) | |
ഉയരം | 495 അടി (151 മീ) | |
• ആകെ | 8,466 | |
• കണക്ക് (2018)[4] | 8,198 | |
• ജനസാന്ദ്രത | 148.05/ച മൈ (57.55/ച.കി.മീ.) | |
സമയമേഖല | UTC-5 (EST) | |
• Summer (DST) | UTC-4 (EDT) | |
ZIP code | 06750 [Bantam], 06759 [Litchfield], 06778 [Northfield] | |
ഏരിയ കോഡ് | 860 | |
FIPS code | 09-43370 | |
GNIS feature ID | 0213452 | |
Major highways | ||
വെബ്സൈറ്റ് | www |
ലിച്ച്ഫീൽഡ്, അമേരിക്കൻ ഐക്യനാടുകളിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് ലിച്ച്ഫീൽഡ് കൗണ്ടിയിലെ നഗരവും മുൻ കൗണ്ടി ആസ്ഥാനവുമാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 8,466 ആയിരുന്നു. ബാന്റം, ലിച്ച്‌ഫീൽഡ് എന്നീ ബറോകൾ ഈ നഗരത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്. ലിച്ച്‌ഫീൽഡ് ജനസംഖ്യയുടെ ഉയർന്ന ശതമാനമാനം അധിവസിക്കുന്ന ഈസ്റ്റ് ലിച്ച്ഫീൽഡ്, മിൽട്ടൺ, നോർത്ത്ഫീൽഡ് എന്നീ മൂന്ന് സംയോജിപ്പിക്കപ്പെടാത്ത മൂന്ന് ഗ്രാമങ്ങൾ ലിച്ച്ഫീൽഡിന്റെ തെക്കുകിഴക്കേ മൂലയിലായി സ്ഥിതിചെയ്യുന്നു.
ചരിത്രം
[തിരുത്തുക]1719-ൽ[5] ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ട ഇതിന് ഇംഗ്ലണ്ടിലെ ലിച്ച്ഫീൽഡ് നഗരത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത്.[6][7] 1751-ൽ ഇത് ലിച്ച്‌ഫീൽഡ് കൗണ്ടിയുടെ കൗണ്ടി-ആസ്ഥാനമായി മാറുകയും അതേ സമയം തന്നെ ലിച്ച്‌ഫീൽഡ് ബറോ (1879-ൽ സംയോജിപ്പിക്കപ്പെട്ടു) സ്ഥാപിക്കപ്പെടുകയും ചെയ്തു. 1776 മുതൽ 1780 വരെ സൈനികാവശ്യങ്ങൾക്കായി രണ്ട് സംഭരണശാലകളും കോണ്ടിനെന്റൽ ആർമിക്ക് വേണ്ടി ഒരു വർക്ക് ഷോപ്പും പരിപാലിക്കപ്പെട്ടിരുന്നു.
അമേരിക്കൻ വിപ്ലവ യുദ്ധത്തിൽ ബെഞ്ചമിൻ ഫ്രാങ്ക്ളിന്റെ മകൻ വില്യം ഫ്രാങ്ക്ലിൻ, ന്യൂയോർക്ക് സിറ്റി മേയർ ഡേവിഡ് മാത്യൂസ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖരായ രാജപക്ഷക്കാരെ പട്ടണത്തിൽ തടവിലാക്കിയിരുന്നു.[8]
1784-ൽ അമേരിക്കയിലെ ആദ്യ നിയമപഠന വിദ്യാലയം ലിച്ച്ഫീൽഡ് ലോ സ്കൂൾ എന്ന പേരിൽ ജഡ്ജിയും നിയമ പണ്ഡിതനുമായ ടാപ്പിംഗ് റീവ് സ്ഥാപിച്ചു. ഇത് സ്ഥാപിതമാകുന്നതിനുമുമ്പ് റീവ് 1773 ൽ അവിടെ സ്ഥിരതാമസമാക്കിയതിനുശേഷം നിരവധി നിയമ പരിശീലകരെ സ്വീകരിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം തുടർന്നും ആവശ്യപ്പെട്ടതിനാൽ ഒരു ദശകത്തിനുള്ളിൽത്തന്നെ അദ്ദേഹം ഒരു ഒറ്റമുറി വിദ്യാലയം ഔദ്യോഗികമായി തുറന്നു.[9][10] സ്കൂളിന്റെ അമ്പത് വർഷത്തെ ചരിത്രത്തിൽ, ആരോൺ ബർ, ജൂനിയർ, ഹോറസ് മാൻ, നിയമ വിദ്യാലയ പഠനം നടത്തിയ യുഎസ് സുപ്രീം കോടതിയുടെ ആദ്യ ജസ്റ്റിസായ ലെവി വുഡ്ബറി എന്നിവരുൾപ്പെടെ 1,100 ൽ അധികം വിദ്യാർത്ഥികളെ ഇത് സ്വീകരിച്ചു.[11]
വളരെ സമ്പന്നമായ ഒരു ചരിത്രമുള്ള ലിച്ച്ഫീൽഡ് നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ലിച്ച്‌ഫീൽഡ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയിൽ നഗരത്തിന് ചരിത്രപരമായി പ്രാധാന്യമുള്ള വൈവിധ്യമാർന്ന ഇനങ്ങൾ അടങ്ങിയിരിക്കുന്നു.[12]
ഭൂമിശാസ്ത്രം
[തിരുത്തുക]ടോറിംഗ്ടൺ നഗരത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ലിച്ച്‌ഫീൽഡിൽ ബാന്റം തടാകത്തിന്റെ ഭാഗവും ഉൾപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 56.8 ചതുരശ്ര മൈൽ (147.1 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഈ നഗരത്തിന്റെ 56.1 ചതുരശ്ര മൈൽ (145.2 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 0.7 ചതുരശ്ര മൈൽ (1.9 ചതുരശ്ര കിലോമീറ്റർ, അതായത് 1.3% ശതമാനം) ജലം ഉൾപ്പെട്ടതുമാണ്. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ നിന്ന് 95 മൈൽ (153 കിലോമീറ്റർ), ഹഡ്‌സൺ നദീ താഴ്‌വരയിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ), ലോംഗ് ഐലന്റ് സൌണ്ടിലെ ഏറ്റവുമടുത്ത കടൽത്തീരത്ത് നിന്ന് 40 മൈൽ (64 കിലോമീറ്റർ) ദൂരങ്ങളിലാണ് ലിച്ച്ഫീൽഡ് സ്ഥിതിചെയ്യുന്നത്.
പ്രധാന സമൂഹങ്ങൾ
[തിരുത്തുക]- ബാന്റം (ബറോ)
- ഈസ്റ്റ് ലിച്ച്ഫീൽഡ് (സംയോജിപ്പക്കപ്പെടാത്ത ഗ്രാമം)
- ലിച്ച്ഫീൽഡ് (ബറോ / നഗരകേന്ദ്രം)
- മിൽട്ടൺ (സംയോജിപ്പക്കപ്പെടാത്ത ചെയ്യാത്ത ഗ്രാമം)
- നോർത്ത്ഫീൽഡ് (സംയോജിപ്പക്കപ്പെടാത്ത ചെയ്യാത്ത ഗ്രാമം)
ജനസംഖ്യാകണക്കുകൾ
[തിരുത്തുക]2000 ലെ സെൻസസ് രേഖകൾ പ്രകാരം[13] 8,316 ആളുകളും 3,310 ഗാർഹിക കൂട്ടായ്മകളും 2,303 കുടുംബങ്ങളും നഗരത്തിൽ താമസിക്കുന്നു. ജനസാന്ദ്രത ഒരു ചതുരശ്ര മൈലിന് 148.4 ആളുകളായിരുന്നു (57.3/km2). ഒരു ചതുരശ്ര മൈലിന് ശരാശരി 64.7 സാന്ദ്രതയിൽ (25.0/km2) 3,629 ഭവന യൂണിറ്റുകൾ ഇവിടെയുണ്ടായിരുന്നു. നഗരത്തിന്റെ വംശീയാടിസ്ഥാനത്തിലുള്ള ഘടനയിൽ 96.99% വെള്ളക്കാരും, 0.75% കറുത്ത വർഗ്ഗക്കാർ അല്ലെങ്കിൽ ആഫ്രിക്കൻ അമേരിക്കൻ, 0.23% തദ്ദേശീയ അമേരിക്കൻ, 0.47% ഏഷ്യൻ, 0.01% പസഫിക് ദ്വീപുകാർ, 0.46% മറ്റ് വംശങ്ങളിൽ നിന്നുള്ളവർ, 1.09% രണ്ടോ അതിലധികമോ വംശങ്ങളിൽനിന്നുള്ളവരായിരുന്നു. ഏതൊരു വംശത്തിൽനിന്നുള്ള ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ ജനസംഖ്യ ആകെ ജനസംഖ്യയുടെ 1.56 ശതമാനം ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Litchfield Connecticut". City-Data.com. Retrieved November 4, 2012.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved July 2, 2020.
- ↑ U.S. Census Bureau Population Estimates
- ↑ "Litchfield town, Litchfield County, Connecticut". United States Census Bureau. Retrieved October 21, 2020.
- ↑ Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 16 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 783. .
- ↑ Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 16 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 783. .
- ↑ The Connecticut Magazine: An Illustrated Monthly. Connecticut Magazine Company. 1903. p. 332.
- ↑ Dictionary of Canadian Biography - Mathews, David Retrieved January 30, 2019
- ↑ Bulkeley, Alice Talcott (1907). Historic Litchfield, 1721-1907. The Case, Lockwood & Brainard Company. p. 15.
- ↑ Oman, Nate (August 15, 2006). "The Oldest Law School". Concurring Opinions. Archived from the original on February 19, 2018.
- ↑ Catalogue of the Litchfield Law School. Hartford, CT: Press of Case, Tiffany and Company. 1849.
- ↑ "Litchfield Historical Society". Litchfield Historical Society. Retrieved 2020-08-02.
- ↑ "U.S. Census website". United States Census Bureau. Retrieved 2008-01-31.