ലാൽബാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാൽബാഗിലെ ഗ്ലാസ് ഹൗസ്

ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം.

240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ്‌ ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ നടക്കാറുണ്ട്. പ്രത്യേകിച്ചും റിപ്പബ്ലിക്ക് ദിവസം (ജനുവരി 26) നടക്കുന്ന പുഷ്പ പ്രദർശനം വളരെ ശ്രദ്ധയാകർഷിക്കുന്നു.

ചരിത്രം[തിരുത്തുക]

1760-ൽ ഹൈദർ അലി ആയിരുന്നു ഈ ഉദ്യാനത്തിന്റെ കെട്ടിടം പണി ആരംഭിച്ചത്, എങ്കിലും ഇത് പൂർത്തിയാക്കിയത് ടിപ്പു സുൽത്താൻ ആയിരുന്നു.

ചിത്രശാല[തിരുത്തുക]

ലാൽബാഗ് ഗ്ലാസ് ഹൗസിന്റെ ഉൾഭാഗത്തിന്റെ പനോരമ ദൃശ്യം - 2010 ലെ ഫ്ലവർഷോ സമയത്ത്
ലാൽബാഗിലെ റോസ് ഗാർഡൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=ലാൽബാഗ്&oldid=1694940" എന്ന താളിൽനിന്നു ശേഖരിച്ചത്