പുള്ളിച്ചുണ്ടൻ കൊതുമ്പന്നം
പുള്ളിച്ചുണ്ടൻ കൊതുമ്പന്നം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Pelecanus
|
Species: | P. philippensis
|
Binomial name | |
Pelecanus philippensis Gmelin, 1789
|
ഞാറപ്പക്ഷികളിൽപെടുന്ന തെക്കേ ഏഷ്യയിൽ കണ്ടുവരുന്ന ഒരുതരം പക്ഷികളാണ് പുള്ളിച്ചുണ്ടൻ കൊതുമ്പന്നം[2] [3][4][5] (Spot-billed Pelican) (ശാസ്ത്രീയനാമം: Pelecanus philippensis). ഇവ പെലിക്കൺ കുടുംബത്തിലെ ചാരനിറമുള്ള പെലിക്കൺ എന്നും അറിയപ്പെടുന്നു. വലിയ തടാകങ്ങളിലോ തീരപ്രദേശങ്ങളിലോ ഇവയെ കാണപ്പെടുന്നു. ദൂരത്തുനിന്നും മറ്റ് പെലിക്കണുകളോട് സാദൃശ്യംതോന്നുമെങ്കിലും, ചാരനിറം ഇവയെ വ്യത്യസ്തമാക്കുന്നു. മനുഷ്യവാസത്തിനോടടുത്ത് വലിയ കൂടുകളുടെ കോളനികളായും ഇവയെ കണ്ടുവരുന്നു.
വിവരണം
[തിരുത്തുക]പെലിക്കനുകളിൽ വെച്ച് താരതമ്യേന ചെറുതാണ് ഈ പക്ഷി. 125-152 സെ.മീ നീളം. 4.1- 6 കി.ഗ്രാം തൂക്കം. ഇവയ്ക്ക് വെള്ള നിറം. ഉച്ചി ചാര നിറമാണ്. വാലിന് തവിട്ടു നിറവും. മേൽ ചുണ്ടിന്റെ വശങ്ങളിൽ കുത്തുകളുണ്ട്.
വിതരണം
[തിരുത്തുക]ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്ക, കമ്പോഡിയ എന്നിവിടങ്ങളിലും കാണുന്നു. താഴ്വരകളിലെ തടാകങ്ങളിൽ കൂടുതലയി കാണുന്നു.
പ്രജനനം
[തിരുത്തുക]മറ്റു ജലപക്ഷികളുമായി ചേർന്ന് കൂട്ടമായാണ് പ്രജനനം നടത്തുന്നത്. ജലാശയത്തിനടുത്തുള്ള ചെറിയ മരങ്ങളിലാണ് കൂടു കെട്ടുന്നത്, ചിലപ്പോൾ മനുഷ്യ വാസം ഉള്ളിടത്തും.
കൂട് ഉയരം കുറഞ്ഞ മരങ്ങളിൽ കമ്പുകൾ കൊണ്ടുള്ള കട്ടിയുള്ള കൂടുകളാണ്. മൂന്നു നാലു മങ്ങിയ മുട്ടകളാണ് ഇടുന്നത്. മുട്ട 30-33 ദിവസത്തിനുള്ളിൽ വിരിയും.
ഇര
[തിരുത്തുക]മത്സ്യമാണ് പ്രധാന ഭക്ഷണം. ഇവ മിക്കപ്പോഴും ഒറ്റയ്ക്കാണ് ഇര തേടുന്നത്.
അവലംബം
[തിരുത്തുക]- ↑ "Pelecanus philippensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)