ലാവു ശ്രീകൃഷ്ണ ദേവരായലു
ലാവു ശ്രീകൃഷ്ണ ദേവരായലു | |
|---|---|
| പ്രമാണം:Lavu Sri Krishna Devarayalu.jpg | |
| ലോകസഭാംഗം | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 23 May 2019 | |
| മുൻഗാമി | രായപതി സാംബശിവ റാവു |
| മണ്ഡലം | നരസറാവുപേട്ട് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ലാവു ശ്രീകൃഷ്ണ ദേവരായലു ഏപ്രിൽ 29, 1983 വയസ്സ്) |
| പൗരത്വം | ഭാരതം |
| ദേശീയത | ഭാരതീയൻ |
| രാഷ്ട്രീയ കക്ഷി | വൈ.എസ്.ആർ. കോൺഗ്രസ് |
| പങ്കാളി | മേഘ്ന ലാവു |
| കുട്ടികൾ | രത്തൻ ലാവു |
| അൽമ മേറ്റർ | La Trobe University |
| വെബ്വിലാസം | https://www.krishnalavu.com |
17-ാമത് ലോക്സഭയിൽ അംഗമായി സേവനമനുഷ്ഠിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ് ലാവു ശ്രീകൃഷ്ണ ദേവരായലു (ജനനം: 1983 ഏപ്രിൽ 29).[1] 2014-ൽ ചേർന്ന വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് നരസറാവുപേട്ട് നിയോജകമണ്ഡലത്തിൽ നിന്ന് 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹം വിജയിച്ചു. ആന്ധ്രാപ്രദേശിലെ പ്രമുഖ വിദ്യാകേന്ദ്രമായ വിജ്ഞാൻ സർവ്വകലാശാലയുടെ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]1983 ഏപ്രിൽ 29-നാണ് ശ്രീകൃഷ്ണ ജനിച്ചത്.[2] ലാവു രഥയ്യയുടെയും ലാവു നിർമ്മലമ്മയുടെയും മകനാണ് അദ്ദേഹം.
ഓസ്ട്രേലിയയിലെ ലാ ട്രോബ് സർവകലാശാലയിലും സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിലും അദ്ദേഹം മാധ്യമപഠനം നടത്തി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2019-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച പാർലമെന്റ് അംഗമാണ് ലാവു ശ്രീകൃഷ്ണ ദേവരായലു. 51.83 ശതമാനം വോട്ടും 1,53,978 വോട്ടിന്റെ ഭൂരിപക്ഷവും നേടിയാണ് അദ്ദേഹം വിജയിച്ചത്.[3] നിലവിൽ മാനവ വിഭവശേഷി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായി അദ്ദേഹം പ്രവർത്തിക്കുന്നു.
സറോഗസി (റെഗുലേഷൻ) ബിൽ Archived 2021-07-18 at the Wayback Machine, ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ, മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ബിൽ, കേന്ദ്ര സർവകലാശാലകൾ (ഭേദഗതി) ബിൽ തുടങ്ങി നിരവധി നിയമനിർമ്മാണങ്ങളെക്കുറിച്ച് അദ്ദേഹം പാർലമെന്റിൽ സംസാരിച്ചിട്ടുണ്ട്. ഗുണ്ടൂരിൽ മുളക് ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം, ആന്ധ്രാപ്രദേശിലെ വരികാപുഡിസാല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണം തുടങ്ങിയ വിഷയങ്ങളും അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ "Members : Lok Sabha". loksabhaph.nic.in. Retrieved 2020-11-20.
- ↑ "Members : Lok Sabha". loksabhaph.nic.in. Retrieved 2020-11-20.
- ↑ "Narasaraopet Lok Sabha Election Results 2019 Live: Narasaraopet Constituency Election Results, News, Candidates, Vote Paercentage". News18. Retrieved 2020-11-20.
- ↑ "Lavu Sri Krishna Devarayalu". PRSIndia (in ഇംഗ്ലീഷ്). 2019-06-17. Retrieved 2019-10-31.