ലാങ്ഹാൻസ് ഭീമൻ കോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാങ്ഹാൻ ഭീമൻ കോശം മധ്യത്തിലുള്ള ഗ്രാനുലോമയുടെ സൂക്ഷ്മദർശിനി ചിത്രം, ഇയോസിൻ-ഹെമറ്റോക്സിലിൻ വർണ്ണങ്ങളിൽ

ഗ്രാനുലോമകളിലെ മാക്രോഫേജുകൾ തമ്മിൽ ലയിച്ച് ഉണ്ടാവുന്ന, കുതിരലാടത്തിന്റെ ആകൃതിയിൽ[1] കോശമർമ്മങ്ങളുള്ള ഭീമൻ കോശമാണ് ലാങ്ഹാന്റെ ഭീമൻ കോശം (Langhan's giant cell). ഇവയെ പിറൊഗോവ്-ലാങ്ഹാൻ കോശങ്ങൾ എന്നും വിളിക്കാറുണ്ട്.[2] ഇവ ഏറ്റവും കൂടുതൽ പഠനവിധേയമായിട്ടുള്ളത് ക്ഷയരോഗം ബാധിച്ച വ്യക്തികളിലാണ് എന്നതിനാൽ ഇവയെ ക്ഷയരോഗ ഭീമൻ കോശം എന്നും വിളിക്കാറുണ്ട്. എന്നാൽ ക്ഷയം പോലുള്ള മറ്റേത് ദീർഘകാല വീക്കങ്ങളിലും ഇവ കാണപ്പെടാം. സാർക്കോയ്ഡോസിസ് ബാധിച്ചവരിലെ കഴലകളുടെ ബയോപ്സിയിലും, ശ്വാസകോശ ബയോപ്സിയിലും ഇവ കാണപ്പെടാറുണ്ട്.[3] തിയൊഡോർ ലാങ്ഹാൻ എന്ന ശാസ്ത്രജ്ഞന്റെ സ്മരണയ്ക്കായാണ് കോശത്തിന് ഈ പേരു നൽകിയിരിക്കുന്നത്.[4]

അവലംബം[തിരുത്തുക]

  1. "Pulmonary Pathology". ശേഖരിച്ചത് 2008-11-21.
  2. Litvinov AV, Ariél' BM (2005). "Historical reference: giant multinuclear cells in tubercular granuloma". Probl Tuberk Bolezn Legk (11): 59–61. PMID 16405098.
  3. Sam, Amir H. (2010). Rapid Medicine. Wiley-Blackwell. ISBN 1405183233. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. Pritchard J, Foley P, Wong H (2003). "Langerhans and Langhans: what's misleading in a name?". Lancet. 362 (9387): 922. doi:10.1016/S0140-6736(03)14323-1. PMID 13678997. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാങ്ഹാൻസ്_ഭീമൻ_കോശം&oldid=3205517" എന്ന താളിൽനിന്ന് ശേഖരിച്ചത്