ലളിതാ സഹസ്രനാമം
ഹൈന്ദവ വിശ്വാസത്തിൽ, ലളിത മഹാത്രിപുര സുന്ദരി എന്ന ഭഗവതിയുടെ ആയിരം പേരുകൾ അഥവാ വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭഗവതി സ്തോത്രമാണ് ലളിത സഹസ്രനാമം. ഇതിലെ ഓരോ നാമവും ഭഗവതിയുടെ ശക്തിയും ഗുണവും വ്യക്തമാക്കുന്നു. ഒരു നാമവും രണ്ടാമതായി ആവർത്തിക്കുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. ലളിത ത്രിപുര സുന്ദരി എന്ന ഭഗവതി ശ്രീചക്രത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
മിക്കവാറും എല്ലാ ഭഗവതീ പൂജകളിലും ക്ഷേത്രങ്ങളിലും ഈ സ്തോത്രം ജപിക്കാറുണ്ട്. മിക്കവാറും എല്ലാ ഭഗവതി ക്ഷേത്രങ്ങളിലും ലളിത സഹസ്രനാമം പൂജകൾക്കായി ഉപയോഗിക്കാറുണ്ട്. ദുർഗ്ഗ, ഭദ്രകാളി, ഭുവനേശ്വരി, പാർവതി, മഹാലക്ഷ്മി, മഹാസരസ്വതി, ചാമുണ്ഡി തുടങ്ങിയ എല്ലാ ഭഗവതി സങ്കൽപ്പങ്ങളേയും ഈ സ്തോത്രം കൊണ്ട് ആരാധിക്കാറുണ്ട്. സമയാചാരത്തിലും കൗളാചാരത്തിലും ഉപയോഗിക്കപ്പെടുന്ന ഈ സ്തോത്രം, നാമാവാലി എന്നിവ എല്ലാവർക്കും ചൊല്ലാവുന്നതാണ്.
സംക്രമ ദിവസങ്ങൾ, വെള്ളിയാഴ്ച, ചൊവ്വാഴ്ച, പൗർണ്ണമി, അമാവാസി, നവരാത്രി, ദീപാവലി, തൃക്കാർത്തിക, കുംഭഭരണി, മീനഭരണി തുടങ്ങിയ പ്രധാന ദിവസങ്ങളിൽ ലളിത സഹസ്രനാമം പാരായണം ചെയ്യുന്നത് വിശേഷമാണ് എന്നാണ് സങ്കല്പം.
പുരാണ കഥ
[തിരുത്തുക]പുരാണങ്ങൾ പ്രകാരം ഭണ്ഡാസുരനെ വധിച്ചതിനുശേഷം പരാശക്തിയായ ലളിതാംബിക ശ്രീചക്രരാജം എന്ന സിംഹാസനത്തിൽ ചക്രവർത്തിനിയായി വിരാജിച്ചു. ആ സമയം ഭഗവതിയുടെ ആജ്ഞ പ്രകാരം വശ്യനാദി വാഗ്ദേവിമാരാൽ രചിക്കപ്പെട്ട സ്തുതിയാണ് ലളിതാസഹസ്രനാമം. ഇത് ജപിക്കുന്നവർ എന്റെ അനുഗ്രഹത്താൽ രക്ഷ പ്രാപിക്കും എന്ന് ഭഗവതി അരുൾ ചെയ്തു. ഇതാണ് സ്തോത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം.
അവലംബം
[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- ലളിതാ സഹസ്രനാമം സംസ്കൃത ലിപിയിൽ Archived 2016-03-03 at the Wayback Machine
- സഹസ്രനാമത്തിൽ വിവരിച്ചിട്ടുള്ള ഓരോ വരികളുടെയും അർത്ഥം Archived 2009-06-19 at the Wayback Machine
- വരികളുടെയും അർത്ഥം ഇംഗ്ലീഷിൽ