റോൾഫ് ക്രെയെൻബെർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോൾഫ് ക്രെയെൻബെർഗ്
റോൾഫ് ക്രെയെൻബെർഗ് (2010)
ജനനം(1946-10-27)27 ഒക്ടോബർ 1946
മരണം10 മേയ് 2021(2021-05-10) (പ്രായം 74)
ദേശീയതജർമ്മൻ
വിദ്യാഭ്യാസംUniversity of Mainz, University of Vienna
തൊഴിൽgynaecologist, obstetrician
Medical career
InstitutionsUniversity of Mainz, University of Ulm
Notable prizesJohann-Georg-Zimmermann Award, Karl-Heinrich-Bauer Award

റോൾഫ് ക്രെയെൻബെർഗ് (ജീവിതകാലം: 27 ഒക്ടോബർ 1946 - 10 മെയ് 2021) ഒരു ജർമ്മൻ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായിരുന്നു. ഇംഗ്ലീഷ്:Rolf Kreienberg.

ജീവിതരേഖ[തിരുത്തുക]

1966 മുതൽ 1971 വരെ, ജർമ്മനിയിലെ മെയിൻസ്, ഓസ്ട്രിയയിലെ വിയന്ന സർവകലാശാലകളിൽ ക്രെയിൻബർഗ് വൈദ്യശാസ്ത്രം പഠിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹം ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിൽ താൽക്കാലികമായി റസിഡൻസി ചെയ്തു. 1971-ൽ മെയിൻസിൽ സംസ്ഥാന മെഡിക്കൽ പരീക്ഷ പാസായ അദ്ദേഹം 1972-ൽ ഡോക്ടറൽ തീസിസ് പൂർത്തിയാക്കിക്കൊണ്ട് 1973-ൽ വൈദ്യശാസ്ത്ര പരിശീലനത്തിനുള്ള ലൈസൻസ് നേടി.

1973 മുതൽ 1974 വരെയുള്ള കാലത്ത് ജർമ്മൻ മറൈൻ കോർപ്സിൽ ശസ്ത്രക്രിയാ വൈദഗ്ധ്യമുള്ള സർജന്റായി സൈനിക സേവനം ചെയ്തു. മെയിൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനസ്‌തേഷ്യോളജിയിലെ അദ്ദേഹത്തിന്റെ അടുത്ത സ്റ്റേഷനിൽ അദ്ദേഹം ഗവേഷണ സഹപ്രവർത്തകനായി ജോലി ചെയ്തു. 1975-ൽ അദ്ദേഹം പ്രൊഫസർ വോൾക്കർ ഫ്രീഡ്‌ബെർഗിന്റെ കീഴിൽ മെയിൻസ് സർവകലാശാലയിലെ ഗൈനക്കോളജി വിഭാഗത്തിൽ പരിശീലനം ആരംഭിച്ചു.[1] 1981-ൽ ഗൈനക്കോളജിയിൽ ബോർഡ് സർട്ടിഫിക്കേഷൻ ലഭിച്ചു. 1983-ൽ പോസ്റ്റ്-ഡോക്ടറൽ തീസിസ് പൂർത്തിയാക്കിയ അദ്ദേഹം, 1984-ൽ മെയിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ സീനിയർ റസിഡന്റ് ആന്റ് സ്റ്റാഫ് മാനേജരായി നിയമിതനായി. ഒരു വർഷത്തിനുശേഷം, അദ്ദേഹത്തിന് ആജീവനാന്ത മുഴുവൻ സമയ പ്രൊഫസർഷിപ്പ് (C2 ഗ്രേഡ്) ലഭിച്ചു. 1988 മുതൽ 1989 വരെ മെയിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിന്റെ ആക്ടിംഗ് ഡയറക്ടറായിരുന്നു ക്രീൻബെർഗ്.

1992-ൽ അദ്ദേഹം ഉൾമിലെ ഗൈനക്കോളജി ചെയർ ആയി നിയമനം സ്വീകരിച്ചു. 2012-ൽ വിരമിക്കുന്നതുവരെ, യൂണിവേഴ്‌സിറ്റി ഓഫ് ഉൽം മെഡിക്കൽ സെന്ററിൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ മെഡിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മുതൽ 2002 വരെ ജർമ്മൻ കാൻസർ സൊസൈറ്റിയുടെ (ഡികെജി) പ്രസിഡന്റായിരുന്നു റോൾഫ് . ഓങ്കോളജിയിൽ ഗുണനിലവാര ഉറപ്പ് പ്രക്രിയകൾ വികസിപ്പിക്കുന്നതിലും ഒരു സർട്ടിഫിക്കേഷൻ സംവിധാനം കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം പങ്കുചെരുകയും അതേസമയം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിച്ചെടുക്കുകയം ചെയ്തു. കൂടാതെ, ജർമ്മൻ വർക്കിംഗ് ഗ്രൂപ്പ് ഫോർ ഗൈനക്കോളജിക്കൽ ഓങ്കോളജിയുടെ (എജിഒ) സ്ഥാപക അംഗവും ബോർഡ് അംഗവുമായിരുന്നു.[1] 2008 മുതൽ 2010 വരെ, അദ്ദേഹം ജർമ്മൻ സൊസൈറ്റി ഫോർ ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സിന്റെ (ഡിജിജിജി) പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും "മൂല്യങ്ങൾ, അറിവ്, മാറ്റം" (വെർട്ടെ, വിസെൻ, വാൻഡൽ) എന്ന മുദ്രാവാക്യമനുസരിച്ച് 2010 സെപ്റ്റംബർ 5 മുതൽ 8 വരെ മ്യൂണിക്കിൽ അവരുടെ 58-ാമത് കോൺഗ്രസ് സംഘടിപ്പിക്കുകയും ചെയ്തു. ).[1] കൂടാതെ, ഓങ്കോളജി - ഇന്റർനാഷണൽ ജേർണൽ ഓഫ് കാൻസർ റിസർച്ച് ആൻഡ് ട്രീറ്റ്‌മെന്റ് എന്ന ജേണലിന്റെ അസോസിയേറ്റ് എഡിറ്ററും ഡെർ ഗൈനക്കോളേജിന്റെ സഹ-പ്രസാധകനും ആർക്കൈവ്‌സ് ഓഫ് ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമായിരുന്നു റോൾഫ് .

ഗൈനക്കോളജിക്കൽ ഓങ്കോളജി, സർജിക്കൽ ടെക്നിക്കുകൾ, കീമോതെറാപ്പി, സ്തനാർബുദത്തിന്റെ ഹോർമോൺ തെറാപ്പി, ഗൈനക്കോളജിക്കൽ ട്യൂമറുകൾ എന്നിവ ഉൾപ്പെടുന്ന ക്ലിനിക്കൽ, ശാസ്ത്രീയ പ്രവർത്തനങ്ങളിൽ റോൾഫ് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു.

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 1.2 "Die DGGG und die AGO trauern um Professor Rolf Kreienberg". www.dggg.de (in ജർമ്മൻ). Archived from the original on 2021-07-09. Retrieved 2021-07-21.
"https://ml.wikipedia.org/w/index.php?title=റോൾഫ്_ക്രെയെൻബെർഗ്&oldid=3895915" എന്ന താളിൽനിന്ന് ശേഖരിച്ചത്