ഉള്ളടക്കത്തിലേക്ക് പോവുക

റോസമ്മ ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Rosamma Chacko.jpg

എട്ടും ഒൻപതും പത്തും കേരള നിയമ സഭകളിലെ അംഗമായിരുന്നു റോസമ്മ ചാക്കോ (ജനനം :17 മാർച്ച് 1927).[1] യഥാക്രമം ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മണ്ഡലങ്ങളെയാണ് അവർ ഈ കാലയളവുകളിൽ പ്രതിനിധീകരിച്ചത്.[2]

ജീവിതരേഖ

[തിരുത്തുക]

ചാക്കോയുടെയും മറിയാമ്മയുടെയും മകളായി 1927 മാർച്ച് 17 ൽ ജനിച്ചു. ബിരുദധാരിയാണ്. കെ.പി.സി.സി വൈസ് പ്രസിഡന്റായും മഹിളാ കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2019 മാർച്ച് 14 ന് മരിച്ചു. [3]

അധികാരസ്ഥാനങ്ങൾ

[തിരുത്തുക]
  • കെ.പി.സി.സി. വൈസ് പ്രസിഡൻന്റ് (1960-63)
  • മഹിള കോൺഗ്രസ്​ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [4]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1996മണലൂർ നിയമസഭാമണ്ഡലംറോസമ്മ ചാക്കോകോൺഗ്രസ് (ഐ.), യു.ഡി.എഫ്.സി.ജി. ശാന്തകുമാർസ്വതന്ത്രൻ
1991ചാലക്കുടി നിയമസഭാമണ്ഡലംറോസമ്മ ചാക്കോകോൺഗ്രസ് (ഐ.) യു.ഡി.എഫ്ജോസ് പൈനാടത്ത്ജനതാ ദൾ, എൽ.ഡി.എഫ്.
1982ഇടുക്കി നിയമസഭാമണ്ഡലംറോസമ്മ ചാക്കോകോൺഗ്രസ് (ഐ.) യു.ഡി.എഫ്

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m585.htm
  2. 1987, 1991, 1996 വർഷങ്ങളിലെ കേരള നിയമസഭാതിരഞ്ഞെടുപ്പുകളിലെ വിജയികളുടെ പട്ടികകൾ
  3. https://www.madhyamam.com/kerala/congress-leader-rosamma-chakko-passed-away-kerala-news/598490
  4. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
"https://ml.wikipedia.org/w/index.php?title=റോസമ്മ_ചാക്കോ&oldid=4071352" എന്ന താളിൽനിന്ന് ശേഖരിച്ചത്