ഉള്ളടക്കത്തിലേക്ക് പോവുക

റോവാൻ അറ്റ്കിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോവാൻ അറ്റ്കിൻസൺ
ബീൻ സിനിമയുടെ പ്രൊമോഷൻ സമയത്ത്
ജനന നാമംറോവാൻ സെബാസ്റ്റ്യൻ അറ്റ്കിൻസൺ
ജനനം (1955-01-06) 6 ജനുവരി 1955  (70 വയസ്സ്)
ജെസ്മോണ്ട്, ന്യൂ കാസിൽ ടൈൻ, ഇംഗ്ലണ്ട്
MediumStand-up, television, film
Years active1979–present
GenresPhysical comedy
ഭാര്യ
Sunetra Sastry
(m. 1990)
കുട്ടികൾജെമ്മാ അറ്റ്കിൻസൺ
Notable works and rolesബ്ലാക്ക്ആഡർ
ദി തിൻ ബ്ലു ലൈൻ
മിസ്റ്റർ ബീൻ
നോട്ട് ദി നൈൻ '0' ക്ലോക്ക്

ബ്രിട്ടീഷ് ഹാസ്യനടനും തിരക്കഥാകൃത്തുമാണ് റോവാൻ സെബാസ്റ്റ്യൻ അറ്റ്കിൻസൺ (ജ: 6 ജനുവരി1955).[2]മിസ്റ്റർ ബീൻ എന്ന ഹാസ്യപ്രധാനമായ ടെലിവിഷൻ പരിപാടിയിലൂടെയാണ് അറ്റ്കിൻസൺ പ്രശസ്തനായത്. 1979 മുതൽ 1982 പ്രദർശിപ്പിച്ചിരുന്ന 'നോട്ട് ദ് നയൻ ഒ ക്ലോക്ക് ന്യൂസ്'(Not the Nine O'Clock News) എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലൂടെയാണ് ഇദ്ദേഹം രംഗത്തുവന്നത്.

ഒബ്സർവർ പത്രം 2005 ൽ അറ്റ്കിൻസനെ ഏറ്റവും രസികന്മാരായ 50 ഹാസ്യനടന്മാർ എന്ന പട്ടികയിൽ പെടുത്തിയിട്ടുണ്ട്.[3] മിസ്റ്റർ ബീൻ ചലച്ചിത്രങ്ങളിലും അറ്റ്കിൻസൺ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഓക്സ്ഫഡ് സർവ്വകലാശാലയിലെ ക്യൂൻസ് കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തരപഠനം തുടർന്ന അറ്റ്കിൻസൺ 2006 ൽ ഓണററി ഫെലോഷിപ് നേടുകയുണ്ടായി. റേഡിയോ മാധ്യമരംഗത്തും അദ്ദേഹം പ്രവർത്തിയ്ക്കുകയുണ്ടായി.1978 കാലത്ത് ബി.ബി.സി. റേഡിയോ 3 ൽ 'അറ്റ്കിറ്റ്സൺ പീപ്പിൾ' എന്ന പരിപാടിയാണ് അവതരിപ്പിച്ചുവന്നിരുന്നു.[4] സിറ്റ്കോമ്സ് ബ്ലാക്കാഡർ മിസ്റ്റർ ബീൻ നോട്ട് ദി നൈൻ '0' ക്ലോക്ക് എന്നിവ പ്രേക്ഷകശ്രദ്ധ ആകർഷിച്ചു. വാൾട്ട് ഡിസ്നിയുടെ ദി ലയൺ കിങ് എന്ന പരമ്പരക്ക് വേണ്ടി ശബ്ദമിശ്രണവും നടത്തിയിട്ടുണ്ട്.

ആദ്യകാലം

[തിരുത്തുക]

റോഡ്നി അറ്റ്കിൻസൺ, റുപെർട്ട് അറ്റ്കിൻസൺ എന്നിവരാണ് റോവാൻ അറ്റ്കിൻസറ്റ്നെ മുതിർന്ന സഹോദരങ്ങൾ.[5]

അവലംബം

[തിരുത്തുക]
  1. "Blackadder Hall Blog » Blog Archive » Rowan Interview - no more Bean… or Blackadder". Archived from the original on 2018-12-25. Retrieved 2010-01-19.
  2. name="FamilyDetective">Barratt, Nick (25 August 2007). "Family Detective - Rowan Atkinson". The Daily Telegraph.
  3. "The A-Z of laughter (part one)", The Observer, 7 December 2003. Retrieved 7 January 2007.
  4. "Cook voted 'comedians' comedian'". BBC News. 2 January 2005.
  5. Foreign Correspondent - 22 July 1997: Interview with Rodney Atkinson, Australian Broadcasting Corporation, retrieved 27 January 2007

പുറം കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=റോവാൻ_അറ്റ്കിൻസൺ&oldid=4092621" എന്ന താളിൽനിന്ന് ശേഖരിച്ചത്