റോബർട്ട് ലിട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദ ഏൾ ഓഫ് ലിട്ടൻ

Robert Bulwer Lytton.jpg
ലിട്ടൻ പ്രഭു. ഗ്ലാസ്ഗോ സർവ്വകലാശാലയിൽ നിന്നും ലഭിച്ച ഒപ്പിട്ട ചിത്രം
ഇന്ത്യയുടെ ഗവർണർ ജനറലും വൈസ്രോയും
ഔദ്യോഗിക കാലം
1876 ഏപ്രിൽ 12 – 1880 ജൂൺ 8
Monarchവിക്റ്റോറിയ
മുൻഗാമിനോർത്ത്ബ്രൂക്ക് പ്രഭു
പിൻഗാമിറിപ്പൺ പ്രഭു
ഫ്രാൻസിലെ ബ്രിട്ടീഷ് സ്ഥാനപതി
ഔദ്യോഗിക കാലം
1887–1891
Monarchവിക്റ്റോറിയ
മുൻഗാമിലിയോൺസ് പ്രഭു
പിൻഗാമിഡഫറിൻ-ആവ പ്രഭു
വ്യക്തിഗത വിവരണം
ജനനം(1831‌-11-08)നവംബർ 8, പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "‌"പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "‌"
മരണംനവംബർ 24, 1891(1891-11-24) (പ്രായം 60)
ദേശീയതബ്രിട്ടീഷുകാരൻ
പങ്കാളി(കൾ)എഡിത്ത് വില്ലിയേഴ്സ് (മരണം. 1936)
Alma materബോൺ സർവ്വകലാശാല

ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും കവിയുമാണ് ലിട്ടൻ പ്രഭു എന്നറിയപ്പെടുന്ന റോബർട്ട് ലിട്ടൻ (ജീവിതകാലം: 1831 നവംബർ 8 – 1891 നവംബർ 24, പൂർണ്ണനാമം: എഡ്വേഡ് റോബെർട്ട് ലിട്ടൻ ബൂളർ-ലിട്ടൻ, ഇംഗ്ലീഷ്: Edward Robert Lytton Bulwer-Lytton). 1876 മുതൽ 1880 വരെയുള്ള സംഭവബഹുലമായ കാലയളവിലായിരുന്നു ഇദ്ദേഹം ഇന്ത്യയിലെ വൈസ്രോയ് ആയിരുന്നത്. 1878-1880 കാലയളവിലെ രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധവും 1876-78 കാലയളവിലെ മഹാക്ഷാമവും ഇദ്ദേഹത്തിന്റെ ഭരണക്കാലത്തുണ്ടായ സംഭവങ്ങളാണ്. ഇന്ത്യയിലെ ഭരണകാലം ക്ഷാമത്തെ നേരിടുന്ന കാര്യത്തിലും യുദ്ധത്തിലേക്ക് നയിച്ചതിന്റെ പേരിലും വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും നയതന്ത്രരംഗത്ത് മികച്ച പ്രകടനമാണ് ലിട്ടൻ കാഴ്ചവച്ചത്.

പ്രശസ്തകവിയായിരുന്ന ബൂളർ ലിട്ടന്റെ പുത്രനായിരുന്നു റോബെർട്ട് ലിട്ടൻ.[1] അദ്ദേഹത്തിന്റെ പുത്രനായ വിക്റ്റർ ലിട്ടൻ ഇന്ത്യയിൽ ബംഗാളിലെ ഗവർണറും പിന്നീട് താൽക്കാലിക വൈസ്രോയും ആയിരുന്നു. അദ്ദേഹത്തിന്റെ മരുമകനായ എഡ്വിൻ ല്യൂട്ടെൻസ് ബ്രിട്ടനിലെ പേരെടുത്ത വാസ്തുശിൽപികളിലൊരാളും, ന്യൂ ഡെൽഹി നഗരത്തിന്റെ വാസ്തുശിൽപിയുമായിരുന്നു.

ഇന്ത്യയിലെ വൈസ്രോയ്[തിരുത്തുക]

1876-ൽ രാജിവച്ച വൈസ്രോയ് നോർത്ത്ബ്രൂക്ക് പ്രഭുവിന്റെ സ്ഥാനത്തേക്കാണ് ലിട്ടൺ പ്രഭുവിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡിസ്രയേലിയും ഇന്ത്യക്കുവേണ്ടിയുള്ള സെക്രട്ടറിയായിരുന്ന സാലിസ്ബറി പ്രഭുവും ചേർന്ന് നിയമിച്ചത്. ബ്രിട്ടീഷുകാർ അതുവരെ അഫ്ഗാനിസ്താൻ അതിർത്തിയിൽ കൈക്കൊണ്ടിരുന്ന നിഷ്ക്രിയനയത്തിൽ നിന്ന് വ്യതിചലിച്ച് മുന്നേറ്റനയം നടപ്പാക്കുക എന്ന കർത്തവ്യമായിരുന്നു ഇദ്ദേഹത്തിൽ നിക്ഷിപ്തമായിരുന്നത്.

ഒരു നയതന്ത്രജ്ഞനായിരുന്ന ലിട്ടൻ പ്രവഭുവിന് ഈ നിയമനത്തിൽ‌ താൽപര്യമുണ്ടായിരുന്നില്ല. ഇക്കാലത്ത് അദ്ദേഹം ലിസ്ബണിൽ നയതന്ത്രോദ്യോഗസ്ഥനായി പ്രവർത്തിച്ചുവരുകയായിരുന്നു. തന്റെ പിതാവിന്റെ പ്രഭുസ്ഥാനം അടുത്തിടെയായി ലഭിച്ച അദ്ദേഹം നയതന്ത്രോദ്യോഗം നിർത്തി കവിതാരചനയിലേക്ക് പ്രവേശിക്കാനിരിക്കുമ്പോഴാണ് ഇന്ത്യയിലെ നിയമനം ലഭിച്ചത്. ഇന്ത്യൻ സ്ഥിതിഗതികളെക്കുറിച്ചുള്ള അജ്ഞത, ഭരണകാര്യങ്ങളിലുള്ള പരിചയക്കുറവ്, അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ എന്നിവ മുൻനിർത്തി ഈ നിയമനത്തെ പരമാവധി പ്രതിരോധിച്ചിരുന്നു. എന്നാൽ ഡിസ്രയേലി, മറ്റു രണ്ടുപേരുടെ വിസമ്മതത്തിനുശേഷമായിരുന്നു ലിട്ടന്റെ കാര്യത്തിൽ തീർപ്പുകൽപ്പിച്ചത്. റഷ്യൻ മുന്നേറ്റത്തിനെതിരെ നയതന്ത്രനീക്കത്തിനാണ് ഇന്ത്യയിലെ ആഭ്യന്തരഭരണകാര്യങ്ങളേക്കാൾ ഡിസ്രയേലി പ്രാധാന്യം കൽപ്പിച്ചിരുന്നത് എന്നതിനാൽ നയതന്ത്രജ്ഞനായ ലിട്ടനെത്തന്നെ സ്ഥാനത്ത് നിയമിക്കാൻ ഉറപ്പിച്ചു.

ലിട്ടന്റെ അഫ്ഗാൻ നയം ഒരു പരാജയപ്പെട്ട അദ്ധ്യായമായാണ് വിലയിരുത്തപ്പെടുന്നത്. 1879-81 കാലയളവിലെ ബ്രിട്ടീഷുകാരുടെ അഫ്ഗാൻ ആക്രമണം തുടക്കത്തിൽ വിജയമാകുകയും, അഫ്ഗാനികളെക്കൊണ്ട് ബ്രിട്ടീഷുകാരുടെ താൽപര്യപ്രകാരമുള്ള ഗന്ധാമാക് സന്ധി ഒപ്പുവപ്പിക്കാൻ സാധിക്കുകയും അഫ്ഗാനിസ്താന്റെ വിദേശനയം ബ്രിട്ടീഷ് മേൽക്കോയ്മക്കു കീഴിലാക്കുകയും ചെയ്തെങ്കിലും 1880-81 കാലയളവിൽ വൻതിരിച്ചടികൾ നേരിട്ട് ബ്രിട്ടീഷ് സൈന്യത്തിനും നയതന്ത്രജ്ഞർക്കും അവിടെനിന്നും പിൻവാങ്ങേണ്ടിവന്നു. ഡിസ്രയേലിയും സാലിസ്ബറിയും അഫ്ഗാനിസ്താനിൽ ഒരു യുദ്ധത്തിന് തൽപരരായിരുന്നില്ലെങ്കിലും ലിട്ടൻ മൂലമുണ്ടായ ഈ യുദ്ധത്തിന്റെ ഉത്തരവാദിത്തത്തിൽ അവർക്ക് പങ്കുചേരേണ്ടിവരുകയായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "17 - ലാസ്റ്റ് യേഴ്സ് (Last Years), 1869 - 1879". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 414. ISBN 019579415 X. ശേഖരിച്ചത് 2012 നവംബർ 17. Check date values in: |accessdate= and |year= (help)
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ലിട്ടൻ&oldid=2787664" എന്ന താളിൽനിന്ന് ശേഖരിച്ചത്