ഇന്ത്യയിലെ ഭക്ഷ്യക്ഷാമം 1876-78

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Great Famine of 1876–78 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1876 ൽ തുടങ്ങി ഏതാണ്ട് രണ്ടുകൊല്ലക്കാലം നീണ്ടു നിന്ന, ഇന്ത്യയിലെ കുറേയെറെ ഭാഗങ്ങളെ ബാധിച്ച ഒരു ഭക്ഷ്യക്ഷാമമായിരുന്നു ഇത്. ദക്ഷിണേന്ത്യൻ ക്ഷാമം എന്നും മദിരാശി ക്ഷാമം എന്നും അറിയപ്പെടുന്നു. ആദ്യ വർഷം, മദ്രാസ്, ബോംബെ, മൈസൂർ, ഹൈദ്രാബാദ് എന്നിവിടങ്ങളെ ബാധിച്ച ഈ ക്ഷാമം രണ്ടാമത്തെ കൊല്ലമായപ്പോഴേക്കും ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലേക്കും പടർന്നു. കൂടാതെ പഞ്ചാബിനേയും നേരിയതോതിൽ ബാധിക്കുകയുണ്ടായി. 6,70,000 ചതുരശ്രകിലോമീറ്ററിലെ പ്രദേശങ്ങളിലായിരുന്നു ഈ ഭക്ഷ്യക്ഷാമം കൊണ്ടുള്ള കെടുതികൾ അനുഭവപ്പെട്ടത്. ഏതാണ്ട് ആറുകോടി ജനങ്ങളെ ഈ ക്ഷാമം നേരിട്ടു ബാധിക്കുകയുണ്ടായി.[1]

കാരണങ്ങൾ[തിരുത്തുക]

ഡക്കാൺ സമതലത്തിൽ സംഭവിച്ച വിളനാശമാണ് ഈ ഭക്ഷ്യക്ഷാമത്തിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.[2] കോളണി ഭരണത്തോടുകൂടി ധാന്യങ്ങളെ, ഭക്ഷണത്തിനു വേണ്ടിയുള്ളത് എന്നതിലുപരി ഒരു വിൽപ്പനച്ചരക്കാക്കി മാറ്റിയിരുന്നു, കൂടാതെ ധാന്യോൽപ്പാദനത്തിൽ നിന്നും മറ്റു നാണ്യവിളകളിലേക്കുള്ള ഉൽപ്പാദനമാറ്റവും ഈ ഭക്ഷ്യക്ഷാമത്തിനു കാരണമായിരുന്നു. ഇക്കാലത്ത് വൈസ്രോയ് ആയിരുന്ന ലിറ്റൺ പ്രഭു, ഇംഗ്ലണ്ടിലേക്ക് കയറ്റുമതി ചെയ്യുന്ന ഗോതമ്പിന്റെ അളവ് മുൻവർഷത്തെ അപേക്ഷിച്ചു വർദ്ധിപ്പിക്കുകയും ഉണ്ടായി.

ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വർഷാ വർഷം വകയിരുത്തുന്ന തുക ബ്രിട്ടീഷ് സർക്കാർ വെട്ടിക്കുറച്ച് സമയത്തു തന്നെയാണ് ഈ ഭക്ഷ്യക്ഷാമവും തുടങ്ങിയത്. 1873–74 ൽ ബീഹാറിൽ ഉണ്ടായ ഭക്ഷ്യക്ഷാമത്തെ നേരിടാൻ ബർമ്മയിൽ നിന്നും അരി ഇറക്കുമതി ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ചെലവ് വർദ്ധിച്ചതുകാരണം അന്നത്തെ ബംഗാൾ സർക്കാരും, അതിന്റെ ലെഫ്ടനന്റ് ഗവർണറുമായിരുന്ന സർ.റിച്ചാർ‍ഡ് ടെംപിളും അതിന്റെ പേരിൽ ധാരാളം പഴി കേട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. വില്ല്യം, ഡാൻഡോ. ഫുഡ് ആന്റ് ഫാമിൻ ഇൻ ട്വന്റിഫസ്റ്റ് സെഞ്ച്വറി. എ.ബി.സി.ക്ലിയോ. p. 49. ISBN 978-1598847314.
  2. വില്ല്യം, ഡാൻഡോ. ഫുഡ് ആന്റ് ഫാമിൻ ഇൻ ട്വന്റിഫസ്റ്റ് സെഞ്ച്വറി. എ.ബി.സി.ക്ലിയോ. p. 49. ISBN 978-1598847314. പ്രധാനകാരണങ്ങൾ