റോബെർട്ട് സൊബുക്വേ
Robert Mangaliso Sobukwe | |
---|---|
President of the Pan Africanist Congress | |
ഓഫീസിൽ 6 April 1959 – 1963 | |
പിൻഗാമി | Potlako Leballo |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Graaff-Reinet, Cape Province, Union of South Africa | ഡിസംബർ 5, 1924
മരണം | ഫെബ്രുവരി 27, 1978 Kimberley, Cape Province, South Africa | (പ്രായം 53)
രാഷ്ട്രീയ കക്ഷി | Pan Africanist Congress |
വസതിs | Kimberley, Cape Province, South Africa |
അൽമ മേറ്റർ | University of Fort Hare |
ജോലി | Teacher and lawyer |
ദക്ഷിണാഫ്രിക്കയിലെ പ്രധാന രാഷ്ട്രീയ പ്രവർത്തകനായിരുന്നു റോബെർട്ട് മംഗളിസൊ സൊബുക്വേ (ജനനം 5 ഡിസംബർ 1924 , മരണം 27 ഫ്രെബ്രുവരി 1978). ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായി പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് സ്ഥാപിച്ചത് ഇദ്ദേഹമാണ്. സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ഗ്രേറ്റ് സൗത്താഫ്രിക്കൻസ് പട്ടികയിൽ 42 -ാമതായി സൊബുക്വേ 2004ൽ ഇടംപിടിച്ചു.
വർണ്ണവിവേചന സർക്കാർ സൊബുക്വേ വളരെ അപകടകാരിയായാണ് കരുതിയിരുന്നത്. "സൊബുക്വേ നിയമം" എന്ന ഒരു വകുപ്പുപോലും നിയമത്തിൽ ഉണ്ടാക്കിയിരുന്നു. ഇത് സർക്കാരിന് വിവിധ അധികാരങ്ങൾ നൽകിയിരുന്നുവെങ്കിലും ഇതിന്റെ പ്രധാന ഉദ്ദേശം സൊബുക്വേയുടെ ജയിൽവാസം ദീർഘിപ്പിക്കുക എന്നതുതന്നെയായിരുന്നു.
ആദ്യകാലങ്ങളിൽ
[തിരുത്തുക]1924 ഡിസംബർ 5-ന് കേപ് പ്രവിശ്യയിലെ ഗ്രാഫ്-റെയ്നെറ്റിലാണ് സോബുക്വെ ജനിച്ചത്.[1] ആറ് മക്കളിൽ ഇളയവനായ[2] സോബുക്വെ ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണ് വന്നത്. 1948-ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് യൂത്ത് ലീഗിൽ (ANCYL) ചേരുകയും വിദ്യാർത്ഥി പ്രതിനിധി കൗൺസിലിന്റെ (SRC) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അദ്ദേഹം ഹീൽടൗണിലെ ഒരു മെത്തഡിസ്റ്റ് കോളേജിലും പിന്നീട് ഫോർട്ട് ഹെയർ യൂണിവേഴ്സിറ്റിയിലും ചേർന്നു.[3]:420
അവലംബം
[തിരുത്തുക]- ↑ "Robert Mangaliso Sobukwe", South African History Online.
- ↑ "Robert Sobukwe: 'There is only one race. The human race.'" History and heritage, SouthAfrica.info.
- ↑ Maaba, Brown Bavusile (2001). "The Archives of the Pan Africanist Congress and the Black Consciousness-Orientated Movements". History in Africa. 28: 417–438. doi:10.2307/3172227. JSTOR 3172227.